ചങ്ങനാശേരി: നഗരവാസികള്‍ക്കും സമീപപ്രദേശങ്ങളില്‍ നിന്നും വരുന്ന സന്ദര്‍ശകര്‍ക്കും കുട്ടികള്‍ക്കും വിശ്രമത്തിനും വിനോദത്തിനുമായി ഉപകരിച്ചിരുന്ന പാര്‍ക്ക് കാടുകയറി നശിക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്ത പാര്ക്കാ ണ് ഇത്തരത്തില്‍ ഉപയോഗപ്രദമല്ലാതായിരിക്കുന്നത്.
കുട്ടികളുടെ പാര്‍ക്കില്‍ നിരവധി വിനോദോപാധികള്‍ ഉണ്ടായിരുന്നു. ഇന്ന് അതെല്ലാം ഉപയോഗശൂന്യമായി തുരുമ്പെടുത്ത നിലയിലാണ്. പാര്‍ക്കില്‍ നിരധി കാറ്റാടിമരങ്ങള്‍ വളര്‍ന്നു നില്ക്കുന്നു. കഴിഞ്ഞദിവസം വലിയൊരു മരം കടപുഴകി വീണിരുന്നു. ആളൊഴിഞ്ഞ സമയമായതിനാല്‍ അപകടം സംഭവിച്ചില്ല.
ചുവടുദ്രവിച്ചും ഉണങ്ങിയും നിരവധി മരങ്ങള്‍ ഇവിടെ നില്‍പ്പുണ്ട്. അപകടം ഉണ്ടാകുംമുമ്പ് മുനിസിപ്പല്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പാര്‍ക്കിനെ നാശത്തിന്റെ വക്കില്‍ നിന്നും രക്ഷിച്ച് ഉപകാരപ്രദമാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇപ്പോള്‍ ചുരുക്കം ചില ആളുകള്‍ മാത്രമാണ് പാര്‍ക്കിലെത്തുന്നത്. ദിനംപ്രതി നൂറുകണക്കിന് സന്ദര്‍ശകര്‍ എത്തിയിരുന്നതാണിവിടെ. നഗരസഭയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നിലവില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: