കാഞ്ഞിരപ്പള്ളി: ദേശീയപാത 183 ല്‍ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡ് കവാടത്തിലെ പൊടിശല്യം യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമാകുന്നു. ടൈല്‍ പാകാന്‍ സാധിക്കാതെ വന്നതോടെ കരിങ്കല്‍ മക്ക് നിറച്ച കുഴികളിലെ പൊടിയാണ് ജനങ്ങള്‍ക്ക് ദുരിതമായിരിക്കുന്നത്.
യാത്രക്കാരായ പ്രായമായവരും കുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. പൊടിശല്യം രൂക്ഷമായതോടെ പരിസരത്തെ ഓട്ടോതൊഴിലാളികള്‍ സമീപത്തെ ഹോട്ടലില്‍ നിന്ന് വെള്ളം നനച്ചിരുന്നു.
സ്ഥിരമായി ഓടവെള്ളമൊഴുകി കുണ്ടും കുഴിയുമായ ബസ് സ്റ്റാന്റ് കവാടത്തില്‍ അറ്റുകുറ്റപ്പണി നടത്തിയിട്ടും പൊളിയുന്നതിനാല്‍ ടൈല്‍ പാകാന്‍ ദേശീയപാത വിഭാഗം പദ്ധതിയിട്ടിരുന്നു. ഇതിന്റെ നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചത് പിന്നിട് ഉപേക്ഷിച്ചു.
ദേശീയ പാതയില്‍ 60 മീറ്റര്‍ നീളത്തില്‍ ഹൈഡ്രോളിക് പ്രസ്ഡ് ടൈലാണ് പതിക്കുന്നത്. ടൈല്‍ പാകല്‍ പൂര്‍ത്തീകരിക്കാന്‍ 10 ദിവസമെങ്കിലും വേണ്ടിവരുമായിരുന്നു. ടൗണില്‍ മതിയായ സമാന്തര റോഡുകള്‍ ഇല്ലാത്തതിനാല്‍ ഗതാഗത നിയന്ത്രണവും അധികൃതര്‍ക്ക് വെല്ലുവിളിയായിരുന്നു. ഇതേതുടര്‍ന്ന് ടൈല്‍ പാകല്‍ ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: