കൊല്‍ക്കത്ത: ചൈനയില്‍ കുമിന്താങ്ങ് കക്ഷികള്‍ക്ക് എതിരെ മാവോ സേ തൂങ്ങിന്റെ നേതൃത്വത്തില്‍ നടന്ന ചൈനീസ് വിമോചന പോരാട്ടത്തില്‍ നേതാജി പങ്കെടുത്തെന്ന് അഭ്യൂഹം. 1949ല്‍ അദ്ദേഹം ചൈനയില്‍ ഒളവില്‍ താമസിച്ചിരുന്നതായും സംശയമുണ്ട്. ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ട രേഖകളിലാണ് ഇതു സംബന്ധിച്ച സൂചനയുള്ളത്.
നേതാജിയുടെ സഹോദരന് ശരത്ചന്ദ്രബോസ് യൂറോപ്പില്‍ നിരവധി സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ത്ത ശേഷം ഭാരതത്തിലേക്ക് മടങ്ങിയിരുന്നു. ഇതിനുശേഷം ഉണ്ടായ സംഭവവികാസങ്ങള്‍ നെഹ്റു സര്‍ക്കാര്‍ നിരീക്ഷിച്ചിരുന്നുവെന്ന് 1949 ജനുവരി 26ന് ഉള്ള ഒരു കുറിപ്പ് വെളിവാക്കുന്നു. ഈ കുറിപ്പ് വെള്ളിയാഴ്ച പുറത്തുവിട്ട രേഖകളിലുണ്ട്.
ശരത് ബോസ് ഫോര്‍വേര്‍ഡ് ബ്ളോക്ക്, സോഷ്യലിസ്റ്റ് റിപ്പബഌക്കന്‍ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്ന കാര്യവും ഇതിലുണ്ട്. സുഭാഷ് ചന്ദ്ര ബോസ് ചൈനയിലുണ്ടായിരുന്നുവെന്നും വിമോചനപ്പോരാട്ടത്തില്‍ പങ്കെടുത്തിരുന്നുവെന്നും തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് യൂറോപ്പില്‍ നിന്ന് മടങ്ങിയെത്തിയ ശരത് ബോസ് കൂടിക്കാഴ്ചയില്‍ ലീലാ റോയി, ജ്യോതിഷ് ജോര്‍ദാര്‍, അനില്‍ റോയ്, സത്യ ബക്ഷി തുടങ്ങിയവരോട് പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങളടങ്ങിയ രേഖകളും ഇവയിലുണ്ട്.
ഈ സമയത്ത് ചൈനയില്‍ ആഭ്യന്തര യുദ്ധം ശക്തമായിരുന്നു. കുമിന്താങ്ങ് സര്‍ക്കാരിന്റെ സൈന്യവും ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും തമ്മിലായിരുന്നു യുദ്ധം. മാവോയുടെ നേതൃത്വത്തില്‍ പീപ്പിള്‍സ് റിപ്പബഌക് ഓഫ് ചൈന രൂപീകരിച്ചതോടെയാണ് യുദ്ധം അവസാനിച്ചത്.
ചൈനയില്‍ മാവോയുടെ വിജയത്തില്‍ സുപ്രധാന പങ്ക് നേതാജിക്കുണ്ടെന്ന് ശരത് അവകാശപ്പെടുന്ന ഭാഗവും 1949 ജനുവരി 26ന്റെ രേഖയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: