കൊച്ചി: ചലച്ചിത്ര നടന് മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊച്ചി ഉദ്യോഗമണ്ഡല്‍ സ്വദേശി എ.എ.പൗലോസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തിരുന്നു. വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും മോഹന്‍ലാലിനെ രക്ഷിക്കാനുള്ള അന്വേഷണമാണ് നടത്തുന്നതെന്ന് ഹര്ജിക്കാരന് ആരോപിക്കുന്നു.
കേസില്‍ ഉള്‍പ്പെട്ട മോഹന്‍ലാല്‍ ഇതുവരെ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചിട്ടില്ല. കഴിഞ്ഞ 42 മാസമായി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനും നടപടി ഉണ്ടായില്ല. പിടിച്ചെടുന്ന ആനക്കൊമ്പുകള്‍ ബോണ്ട് എഴുതിവാങ്ങി ലാലിന്റെ വീട്ടില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: