Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എഴുത്തിന്റെ സൂര്യതേജസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2017, 08:12 am IST
in Uncategorized

സൂര്യനോട് ആരാധനയും നക്ഷത്രങ്ങളോട് സ്‌നേഹവും തോന്നുന്നവര്‍. സൂര്യനും നക്ഷത്രവും ചേര്‍ന്ന് ഒരാളായാല്‍ എന്താവും അദ്ദേഹത്തോടുണ്ടാവുക. കെ.പി അപ്പന്‍ മലയാള സാഹിത്യ നിരൂപണരംഗത്ത് അങ്ങനെയായിരുന്നു. മരണമെന്ന കാര്‍മുകിലിനെ പ്രണയിച്ച് മയൂര നൃത്തമാടാന്‍ പോയ അപ്പന്‍ ഓര്‍മയായിട്ട് ഡിസംബര്‍ 15ന് ഏഴു വര്‍ഷമാകുന്നു. മലയാള വായനയ്‌ക്ക് നവീനഭാവുകത്വത്തിന്റെ ആശയാകാശം തുറന്നു തന്ന് കുറെ പുസ്തകങ്ങളിലൂടെ അദ്ദേഹം തിരുശേഷിപ്പായി തീര്‍ന്നിരിക്കുന്നു.

ആശയാഴം കുറഞ്ഞ തടാകക്കുളിയില്‍ തലതുവര്‍ത്തി സമുദ്ര സ്‌നാനം നടത്തിയെന്നു വീമ്പു പറഞ്ഞ ചില നിരൂപകര്‍ക്കു മീതെ അന്നുവരെ മലയാള സാഹിത്യം അനുഭവിക്കാത്ത പുതുവാശയ സൗന്ദര്യത്തിന്റെ വെള്ളിടിയുമായി വരികയായിരുന്നു അപ്പന്‍. മാരാരും മുണ്ടശേരിയും എം.പിശങ്കുണ്ണി നായരും ഡോ.കെ.ഭാസ്‌ക്കരന്‍ നായരും കേസരിയുമൊക്കെ വെട്ടിത്തെളിച്ച നിരൂപണ വഴികളെ നീട്ടിയും വീതികൂട്ടിയും വഴിവിളക്കു സ്ഥാപിച്ചുമൊക്കെയുള്ള കാമ്പു കടഞ്ഞെടുത്ത വരവായിരുന്നു അദ്ദേഹത്തിന്റേത്. .എഴുപതിനൊടുവില്‍ വിപരീത സൗന്ദര്യത്തിന്റെ അംബര ചുംബിയായ ക്ഷോഭിക്കുന്ന സുവിശേഷം എന്ന ആദ്യകൃതിയില്‍ തന്നെ അപ്പന്‍ തന്റെ സവിശേഷ വിചാര ലോകം തുറന്നിട്ടു. ലോക നാടകവേദിയിലെ അസംബന്ധ രീതിയെക്കുറിച്ചുള്ള പ്രവേശക കവാടമായിരുന്നു ഈ പുസ്തകം. തുടര്‍ന്ന് തിരസ്‌കൃത സൗന്ദര്യത്തിന്റെ ഗരിമയുള്‍ക്കൊള്ളുന്ന തിരസ്‌ക്കാരം എന്ന രണ്ടാം പുസ്തകത്തിലൂടെ മലയാള മനസിലേക്കു തന്നെ സാഹിത്യത്തിലെ പുതു ദര്‍ശനത്തിന്റെ പ്രവാചകനായി അപ്പന്‍ കസേര വലിച്ചിട്ട് ഇരിപ്പുറപ്പിച്ചു. തുടര്‍ന്ന് സാമ്യങ്ങളില്ലാത്ത നിരവധി പുസ്തകങ്ങള്‍. ബൈബിള്‍ വെളിച്ചത്തിന്റെ കവചം,ചരിത്രത്തെ അഗാധമാക്കിയ ഗുരുതുടങ്ങി ചിന്തകളുടെ സമുദ്രാഴമുള്ള കൃതികള്‍ വേറേയും.

കഥ,കവിത,നാടകം,നോവല്‍,നിരൂപണം തുടങ്ങി അപ്പന്റെ പേനയുടെ വിശുദ്ധിക്കു മുന്നില്‍ പാപം ഏറ്റു പറഞ്ഞ് പ്രായശ്ചിത്തം നടത്താത്തതൊന്നും നലയാള സാഹിത്യത്തില്‍ ഇല്ല.ലോക സാഹിത്യത്തിലെ പുതിയ വിചാരങ്ങളെയും കൃതികളേയും വായിച്ചും നിരീക്ഷിച്ചും സ്വയം നവീകരിച്ചു പോന്ന അദ്ദേഹം, മലയാള കൃതികളെ അത്തരം വലിയ വീക്ഷണ കോണിലൂടെ വിശാലമായി വായിച്ചെടുത്തു. എണ്ണപ്പെട്ട എഴുത്തുകാര്‍ പോലും തങ്ങളുടെ രചനകളെക്കുറിച്ച് അപ്പന്‍ എന്തു പറയുന്നുവെന്ന് കാത്തിരിക്കുകയായിരുന്നു. ഏറ്റവും ആധുനികനായി നിന്നുകൊണ്ട് പഴമയിലെ പുതുമയും പുതുമയിലെ അതിപുതുമയും അദ്ദേഹം അവതരിപ്പിച്ചു. പഴയ പല പദങ്ങളേയും നവീന ലാവണ്യത്തിന്റെ കമ്മട്ടത്തിലടിച്ച് വേറിട്ട വ്യാഖ്യാനം നല്‍കി. അേദ്ദഹം എഴുതുമ്പോള്‍ ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകിയെപ്പോലെ മലയാളഭാഷ നൃത്തം വെച്ചിരുന്നു. അപ്പന്റെ ഓരോ കൃതിയും ഭാഷയുടേയും സാഹിത്യദര്‍ശനങ്ങളുടേയും ആത്മസുഗന്ധം പൊഴിക്കുന്ന വിശുദ്ധ പുസ്തകങ്ങളായിരുന്നു.

ജീവിതത്തിന്റേയും മരണത്തിന്റേയും പിന്നിലുള്ള നിഗൂഢ സൗന്ദര്യ ശാസ്ത്രത്തേയും രോഗത്തിനു ചുറ്റുവട്ടമുള്ള ലാവണ്യത്തേയും കുറിച്ച് അദ്ദേഹം എഴുതി. രോഗ നിദാന ശാസ്ത്രവും എഴുത്തുകാരന്റെപ്രതിഭയും ചേര്‍ന്നുണ്ടാകുന്ന സര്‍ഗാത്മക വസന്തം അപ്പന്റെ വിചാരശീലത്തിന്റെ ഭാഗമായിരുന്നു.മലയാള നിരൂപണം അപ്പനു മുന്‍പും ശേഷവും എന്ന് രണ്ടായി പിരിഞ്ഞു.അപ്പനുശേഷമുള്ളത് കഴമ്പില്ലാത്ത നിരൂപണകാലം. പണ്ട് കവിതയുടെ കൂമ്പടഞ്ഞുവെന്ന് എന്‍.വി.പറഞ്ഞത് നിരൂപണ രംഗത്ത് സത്യമായിരിക്കുന്നു,കൂമ്പടഞ്ഞു.

എഴുത്തു വിശുദ്ധിപോലെ തന്നെയായിരുന്നു അപ്പന്റെ ജീവിതവും.പുരസ്‌ക്കാരം എഴുത്തുകാരന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്നു വിശ്വസിച്ച അദ്ദേഹം,എല്ലാത്തരം പുരസ്‌ക്കാരങ്ങളില്‍ നിന്നും അകന്നു. അനുപമ സുന്ദരമായ ആ മുഖത്ത് എപ്പോഴും ഒരു ജ്ഞാനിയുടെ വെട്ടമുണ്ടായിരുന്നു. മണല്‍ത്തരികളെ നോവിക്കാതെയുള്ള നടത്തം.കോളേജ് മുഴുവനും ഇരമ്പുന്ന ഗുരുസാഗരം പോലെയായിരുന്നു അപ്പന്റെ ക്ലാസ്. മിഴാവിന്റെ മുഴക്കമുള്ള പ്രഭാഷണങ്ങള്‍…എഴുത്തുകാരനും വ്യക്തിയും ഒരുപോലെ ഉന്നതനാകുന്ന ഒരു മഹിത ജീവിതം.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.