ഒന്ന്: ജനുവരി മൂന്നിനാണ് വര്‍ഗ്ഗീയ കലാപം ഉണ്ടാകുന്നത്. എന്നാല്‍ അതിന് മുമ്പുതന്നെ കലാപം ഇളക്കിവിടുകയെന്ന ലക്ഷ്യത്തിനായി വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ലഘുലേഖകളും മറ്റു പ്രചാരണങ്ങളും പ്രദേശത്തു നടന്നു. ഇതു കണ്ടെത്തിയെങ്കിലും നിയന്ത്രിക്കുന്നതിനോ കലാപം തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനോ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
രണ്ട്: മമത സര്‍ക്കാര്‍ പറയുന്നത് പ്രവാചകനെ ഒരുമാസം മുമ്പ് നിന്ദിച്ചതിന്റെ പേരിലാണ് കലാപമുണ്ടായതെന്നാണ്. പ്രവാചര നിന്ദയാണെങ്കില്‍ ഇത്ര വലിയ ഇടവേള എങ്ങനെയുണ്ടായി. നടന്നത് പെട്ടെന്നുള്ളപ്രതികരണമല്ല, മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്ന് ഇത് വ്യക്തമാക്കുന്നു.
മൂന്ന്: മമത പറയുന്നത് ബിഎസ്എഫും പ്രദേശവാസികളും തമ്മിലുള്ള അക്രമമാണെന്നാണ്. എങ്കില്‍ എന്തിന് പോലീസ് സ്റ്റേഷന് കത്തിക്കണം. ബിഎസ്എഫ് ഔട്ട്പോസ്റ്റുകളിലേക്കല്ലേ പ്രശ്നം നടക്കേണ്ടത്. പകരം ഹിന്ദുക്കളുടെ കടകളും വീടുകളും തകര്ത്തതെന്തിനാണ്.
നാല്: മാള്‍ഡയിലെ കള്ളനോട്ട് റാക്കറ്റുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണം നടക്കുകയാണ്. ഇതിനകം തന്നെ 50ലേറെ പേര് അറസ്റ്റിലായിട്ടുണ്ട്. കേസന്വേഷണത്തിന് പശ്ചിമബംഗാള്‍ സര്‍ക്കാരിനോട് എന്‍ഐഎ സഹായം തേടിയതിന്റെ തുടര്‍ച്ചയായി കേസുമായി ബന്ധപ്പെട്ട് നിരവധി റിക്കോര്‍ഡുകളുള്ള കലിയാചക് പോലീസ് സ്റ്റേഷന് അഗ്നിക്കിരയായത്.
അഞ്ച്: മാള്‍ഡയിലെ ഗ്രാമങ്ങളില്‍ കറുപ്പ് കൃഷി വ്യാപകമാണ്. സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത് തടയാത്തത്. കറുപ്പ് കൃഷിക്കാര്‍ തന്നെയാണ് കള്ളനോട്ട് ശൃംഖലയുടേയും മറ്റു ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും മുന്നിലുള്ളത്. ഇവര്‍ക്കെല്ലാം മമത സംരക്ഷണം നല്‍കുന്നത് വെറും വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: