കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും അടുത്ത വിശ്വസ്തനും വലംകൈയും
ആയിട്ടാണ് ബെന്നി ബഹനാന് എംഎല്‍എ അറിയപ്പെടുന്നത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും ബെന്നിയെ കണ്ടാല്‍ മതിയെന്നാണ് പൊതുജന സംസാരം. എക്കാലത്തും എ.കോണ്‍ഗ്രസിലെ പ്രമുഖനാണ് ബെന്നി ബഹനാന്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആയിരുന്ന ബെന്നി തൃക്കാക്കരയില്‍ നിന്നും എംഎല്‍എ ആയതോടെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.
പിറവത്ത് നിന്നും ഒരു പ്രാവശ്യം നിയമസഭയിലേക്ക് എത്തുകയും പിന്നീട് തോല്‍ക്കുകയും ചെയ്ത ഈ നേതാവ് ലോകസഭയിലേക്ക് ഇടുക്കിയില്‍ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് തൃക്കാക്കരയില്‍ നിന്നും നിയമസഭയില്‍ വീണ്ടും എത്തിയത്.
നേരത്തെ ടി.എം.ജേക്കബ്ബും, പിന്നീട് അനൂപ് ജേക്കബ്ബും മന്ത്രി സ്ഥാനത്തേക്ക് വന്നതുകൊണ്ടാണ് ബെന്നിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. യാക്കോബായ സമുദായത്തില്‍ നിന്നും എറണാകുളം ജില്ലയില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ മന്ത്രിമാര്‍ വരുന്നതിലുള്ള തടസ്സമാണ് ബന്നിയ്ക്ക് വിനയായത്. എന്നാല്‍ മന്ത്രി അല്ലെങ്കിലും സൂപ്പര്‍ മുഖ്യമന്ത്രി പദവിയിലാണ് ബെന്നി അറിയപ്പെടുന്നത്.
ഏത് കാര്യത്തിലും മുഖ്യമന്ത്രി ആദ്യം അഭിപ്രായം ആരായുന്നത് ബെന്നിയോടാണ്. കെ.കരുണാകരന്റെ കണ്ണിലെ കരടായിരുന്ന ബെന്നിയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ച് നിര്‍ത്തിയത് ഉമ്മന്‍ ചാണ്ടിയാണ്. സോളാര്‍ തട്ടിപ്പ് കേസിന്റെ ആദ്യം മുതല്‍ മുഖ്യമന്ത്രിയുടെ രക്ഷയ്ക്ക് എത്തിയതും ബെന്നി ബഹനാന് തന്നെയാണ് . കേസ് ഒതുക്കുന്നതിന് പിന്നിലും ബെന്നിയാണെന്ന് പറയപ്പെടുന്നു.
സരിത നായര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ നല്കിയ മൊഴിയിലും ബെന്നിയുടെ പങ്ക് വെളിപ്പെടുത്തുന്നുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടി ഇദ്ദേഹം സരിതയെ പല പ്രാവശ്യം ഫോണില്‍ ബന്ധപ്പെട്ടിടുണ്ടെന്ന് സരിത തന്നെ വ്യക്തമാക്കുന്നു. ബെന്നിയുടെയും തമ്പാനൂര്‍ രവിയുടെയും ഉറപ്പിന് മേലാണ് മുഖ്യമന്ത്രിയെ രക്ഷിക്കാനായി 30 പേജുള്ള വിവാദ കത്ത് നാലു പേജാക്കി ചുരുക്കിയതെന്നും സരിത പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: