സ്വയം അപ്രത്യക്ഷമാകാതെ തന്നെ നമുക്കുചിലപ്പോള് നാം തന്നെ മറഞ്ഞുപോകുന്ന നിമിഷങ്ങളുണ്ടാകാം. ഒന്നുപോയി തിരിച്ചു വരുന്നതിനിടയില്‍ കാലത്തിലകപ്പെടുംപോലെയാണ് ഒഎന്‍വി ഓര്മയായെന്നുകേട്ടപ്പോള് തോന്നിയത്. നിത്യവും പാടിയുറക്കുകയും ഉണര്‍ത്തിക്കുകയും ചെയ്തിരുന്ന ഒരാള്‍ എങ്ങനെയാവും ഒപ്പമുണ്ടായിട്ട് ഇറങ്ങിപ്പോകുക.
മരണത്തിലേക്കു വഴുതിപ്പോകാന്‍ ജീവിതത്തിനെളുപ്പമാണെന്ന് ഇത്തരം വേണ്ടപ്പെട്ടവരുടെ അടര്‍ച്ച പുതിയ കണ്ടുപിടിത്തംപോലെ വേദനയുടെ വിനോദം തീര്‍ക്കുന്നു. മലയാളംപോലൊരു ചെറുഭൂമിക വലിയഭാഷയാണെന്നഹങ്കരിക്കാന് ഒഎന്വിയെപ്പോലുള്ള എഴുത്തുകാരണവരുണ്ടെന്നുള്ള നേര്സാക്ഷ്യത്തിലായിരിക്കെ ഒരുകൊഴിച്ചിലായി അദ്ദേഹം തന്നെ കടന്നുപോകുമ്പോള്‍ ആത്മാവില്‍ മുട്ടിവിളിക്കാന്‍ താന്‍ സ്വയംഉപേക്ഷക്കപ്പെടുകയാണെന്ന് പറയുന്നുണ്ടോ.
സിനിമാപ്പാട്ടുകളും നാടകഗാനങ്ങളും കവിതകളുമായി ഓരോ മലയാളിയും ഒഎന്‍വിയെ അല്‍പ്പാല്‍പ്പമായി എന്നേ പങ്കിട്ടുകഴിഞ്ഞു. കേരളീയര്‍ ഉള്ളിടത്തൊക്ക അദ്ദേഹമുണ്ട്. മലയാളിയെ ഒന്നിപ്പിക്കുന്ന ചില തന്മപ്രതീകങ്ങളിലെ ആത്മാവമായിരുന്നത്രയാക്ഷരി. മലയാളി ആവോളം എഴുതുകയും ഇനിയും എഴുതാന്‍ ശേഷിക്കുകയും ചെയ്യുന്ന വിഷയത്തിന്റെ അക്ഷയഖനി.
ചിലര്‍ ഒഎന്‍വിയെ പാട്ടുരചയിതാവായും ചിലര്‍ അദ്ദേഹത്തെ കടുത്ത കവിയായും ആഘോഷിക്കുമ്പോള്‍ രണ്ടുംചേര്ന്നൊരു മഹിതപ്രതിഭയായി വായിക്കുന്നവരാണ് ഏറെയും.
പാട്ടിലെ കവിയായും കവിതയിലെ രാജശില്പിയായും മലയാളി അദ്ദേഹത്തെ പാടുകയും ചൊല്ലുകയും ചെയ്തു. കവിത വല്ലാത്ത ആശയത്താലും അതിന്റെ ദുര്ഗ്രഹതയാലും മനസിലാക്കപ്പെടാത്തതാണെന്നുള്ള ഉപജാപ നാട്യങ്ങളില്‍ നിന്നും രക്ഷപെട്ടതാണ് ഒഎന്‍വിക്കവിത.മനുഷ്യാത്മാവിന്റെ ഭഷയും ഭൗതികജീവിതക്കാതലുംകൊണ്ട് ആളുകള്‍ക്കൊപ്പം നിന്നു സംവദിക്കുന്ന എന്‍വി,പി.
ഭാസ്ക്കരന്‍,വയലാര്‍ എന്നിവരുടെ കവിതാ നിരയില്പ്പെട്ടയാളായിരുന്നു അദ്ദേഹവും. സിനിമാപാട്ടിനേയും പാട്ടിലാക്കി കവിതയാക്കിയതില് വയലാറിനോടും ഭാസ്ക്കരനോടുമൊപ്പം നടക്കുകയായിരുന്നു ഒഎന്‍വി. പടപ്പാട്ടിന്റെ ആവേശമുള്ള കവിതകളിലായിരുന്നുഅ്ദ്ദേഹത്തിന്റെ തുടക്കമെങ്കിലും മുഷ്ടിചുരുട്ടിയ കൃത്രിമവാക്കുകളില് നിന്നുംഅവ രക്ഷപെട്ടിരുന്നു.
സമരപുളകങ്ങളായി രോമങ്ങള്‍ എഴുന്നു നില്ക്കുന്ന വരികള്‍ എഴുതുമ്പോഴും അവയ്ക്ക് ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തിന്റെ കമ്മട്ടത്തിലടിച്ച പദങ്ങളേക്കാള് ആത്മാവിന്റെഭാഷയായിരുന്നു.
ആരേയും ഭാവഗായകനാക്കുംവിധം ആത്മനിഷ്ഠതയും കാല്‍പ്പനികതയുടെ സ്വപ്ന സഞ്ചാരവും പരുപരുത്ത ജീവിതത്തിന്റെ അതിതീവ്രഭാവങ്ങളും കൊണ്ട് അദ്ദേഹത്തിന്റെ ഭാവന മണ്ണിനേയും ചന്ദ്രനേയും ഒരുപോലെ പുല്കി. സമരത്തിന്റെ സന്തതികള്‍,ഞാന്‍ നിന്നെ സ്നേഹിക്കുന്നു,മാറ്റുവിന്‍ ചട്ടങ്ങളേ,ദാഹിക്കുന്ന പാനപാത്രം,മയില്‍പ്പീലി,അക്ഷരം,
ഭൂമിക്കൊരു ചരമഗീതം,മൃഗയ,വെറുതെ എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ കൃതികളുടെ പേരുതന്നെയാണ് ഒഎന്വിക്കവിതകളുടെ സ്വഭാവവും.
പൊരുതുന്ന സൗന്ദര്യം എന്ന ആദ്യആദ്യകൃതിയുടെ തലക്കെട്ടില്‍ പൊരുതലും സൗന്ദര്യവുമിയന്ന വൈരുദ്ധ്യാധിഷ്ഠിത ഭാവമുണ്ടെങ്കിലും ഭൗതികതയുടെമാത്രമല്ല ആത്മാവിന്റെ സംസാരവുമുണ്ടായിരുന്നു.
മനുഷ്യപക്ഷത്തായിരുന്ന ഒഎന്‍വിക്കവിതയുടെ തട്ടകം. പ്രത്യയശാസ്ത്രത്തിനുമപ്പുറം മനുഷ്യവികാരങ്ങളുടെ ആകാശത്തിനും ആഴിപ്പരപ്പിനും തന്നയാണ് അദ്ദേഹം ആത്മാവുനല്കിയത്. മണ്ണും മനസും അദ്ദേഹത്തിന്റെ എന്നത്തേയും വിഷയമായിരുന്നു. സ്നേഹവും പ്രണയവും കണ്ണീരും കരച്ചിലും പ്രതിഷേധവും സ്വാതന്ത്ര്യവും പോരാട്ടവും ഉള്‍പ്പെടെ മനുഷ്യനുമായി ബന്ധപ്പെട്ടതെല്ലാം അദ്ദേഹത്തിനു സഹവാസമായി. അതുകൊണ്ടാണ് ഓരോ മലയാളിക്കും ഒഎന്‍വി ആത്മാവില്‍ തൊട്ടുവിളിച്ച കവിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: