സംസ്ഥാന ലോകായുക്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രജിസ്റ്റര്‍ ചെയ്തത് 31 കേസുകള്‍. വന്‍ വിവാദം സൃഷ്ടിച്ച പാറ്റൂര്‍, കളമശേരി ഭൂമി തട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളിലാണ് മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയില്‍ കേസുള്ളത്.14 കേസുകളുമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രണ്ടാംസ്ഥാനത്തും.
മന്ത്രി പി കെ അബ്ദുറബ്ബ് 11 കേസുകളുമായി മൂന്നാം സ്ഥാനത്തും. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ 2016 ഫെബ്രുവരി വരെയുള്ള വിവരാവകാശം വഴി ലഭിച്ച വിവരങ്ങളാണ് ഇത്. ചില കേസുകളില്‍ ഒന്നിലധികം മന്ത്രിമാര്‍ എതിര് കക്ഷികളാകാറുണ്ട്. മുഖ്യമന്ത്രിയുള്‍പ്പെടെ മന്ത്രിസഭയില്‍ 19 മന്ത്രിമാര്‍ക്കെതിരെ 139 കേസാണ് ലോകായുക്ത എടുത്തതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
മറ്റ് മന്ത്രിമാര്‍ക്കെതിരെയുള്ള കേസുകളുടെ എണ്ണം ഇപ്രകാരം: കെ പി മോഹനന്അഞ്ച്, അടൂര്‍ പ്രകാശ്എട്ട്, മഞ്ഞളാംകുഴി അലിഎട്ട്, ആര്യാടന് മുഹമ്മദ്ഒന്ന്, സി എന്‍ ബാലകൃഷ്ണന്ആറ്, പി ജെ ജോസഫ്ആറ്, വി എസ് ശിവകുമാര്‍10, വി കെ ഇബ്രാഹിംകുഞ്ഞ് 8, കെ സി ജോസഫ്രണ്ട്, കെ എം മാണിഎട്ട്, അനൂപ് ജേക്കബ്രണ്ട്, പി കെ കുഞ്ഞാലിക്കുട്ടിരണ്ട്, രമേശ് ചെന്നിത്തലഒന്പത്, എം കെ മുനീര്മൂന്ന്, കെ ബാബുആറ്, ഷിബു ബേബി ജോണ്‍ ഒന്ന്.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കക്ഷിയായുള്ള പരാതികളുടെ പ്രത്യേക രജിസ്റ്റര്‍ കാര്യാലയത്തില്‍ സൂക്ഷിക്കുന്നില്ലെന്നും ഫയലില്‍ രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തതായി കണ്ട പരാതികളുടെ എണ്ണമാണ് നല്‍കിയിരിക്കുന്നതെന്നും ലോകായുക്ത വ്യക്തമാക്കുന്നു.
2016 ഫെബ്രുവരി 20 വരെ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും എതിരെയുള്ള 51 പരാതികളിലാണ് തീര്‍പ്പു കല്‍പ്പിച്ചിട്ടുള്ളതെന്ന് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ കക്ഷികളായി വരുന്ന പരാതികള്‍ക്ക് പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: