ഹനുമാന്റെ വാക്കുകള്‍ ശ്രീരാമനെ സന്തോഷിപ്പിച്ചു. ”നമുക്കിപ്പോള്‍ തന്നെ പുറപ്പൊടാം.” രാമന് കല്പിച്ചു. ”ഇന്ന് ഉത്രം നക്ഷത്രമാണ്. സീതയുടെ ജന്മനക്ഷത്രമാണ് ഉത്രം. ബന്ധനസ്ഥനായ ഒരാളെ രക്ഷിക്കാന്‍ അയാളുടെ ജന്മനക്ഷത്രത്തില് പുറപ്പെടുന്നത് വിജയപ്രദമാണെന്ന് ജ്യോതിശാസ്ത്രം പറയുന്നു. ഇപ്പോള്‍ സൂര്യന് ആകാശമദ്ധ്യത്തിലെത്തിയ വിജയം എന്ന മുഹൂര്‍ത്തമാണ്.
അതും ഉത്തമമാണ്. എന്റെ വലത്തെ കണ്ണ് തുടിക്കുന്നു. അതും ശുഭലക്ഷണം തന്നെ. ഹേ സുഗ്രീവാ, സകലസൈനികരോടും യാത്ര പുറപ്പെടുവാന്‍ പറയുക. നമുക്കീ ശുഭമുഹൂര്‍ത്തത്തില്‍ യാത്ര തിരിച്ച് ലങ്കയെ രാവണനോടാപ്പം നശിപ്പിച്ച് സീതയെ കൂട്ടിക്കൊണ്ടുവരാം. ബലമേറിയ വാനരസൈന്യം മുഴുവന്‍ യാത്ര പുറപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: