ചോദ്യം : കുടുംബത്തില്‍ കമ്മ്യൂണിസ്റ്റ് സമുദായത്തിന്റെ സ്വാധീനം എന്തായിരിക്കും?
ഫെഡ്രിക് ഏംഗല്‍സം : ‘ ലിംഗ ബന്ധം സമൂഹം ഒരു തരത്തിലും ഇടപെടാത്ത തരത്തില്‍, അതില്‍ ഉള്‍പ്പെടുന്ന വ്യക്തികളുടെ സ്വകാര്യ സംഗതിയായി മാറ്റും. സ്വകാര്യ സ്വത്ത്, ഇല്ലാതാക്കിയും കുട്ടികള്‍ക്ക് കമ്മ്യൂണിസ്റ്റ് വിദ്യാഭ്യാസം നല്‍കിയും ഇക്കാര്യം നിര്‍വഹിക്കാന്‍ കഴിയും. സ്വകാര്യ സ്വത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീയ്ക്ക് പുരുഷനോടും സന്തതികള്‍ക്ക് മാതാപിതാക്കളോടും ഉള്ള ആശ്രിതത്വം എന്നീ അടിസ്ഥാനത്തിലുള്ള പരമ്പരാഗതമായ വിവാഹക്രമം അവസാനിപ്പിക്കും. അങ്ങനെ അങ്ങേ അറ്റത്തെ സദാചാര വാദികള്‍ ‘പൊതുസ്ത്രീകള്’ക്കെതിരെ ചൊരിയുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുണ്ടാകും ഗാന്ധിജി ഓണ്‍ കമ്മ്യൂണിസം ( കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ജോഷിക്ക് അയച്ച കത്തില്‍ നിന്നും ) അവര്‍ ഏംഗല്‍സിന്റെ ഒരു പുസ്തകം പടിക്കാറുണ്ട് . അതില്‍ കൂട്ടുവിവാഹം ശുപാര്‍ശ ചെയ്തിരിക്കുന്നു. ഏകപത്നീ വ്രതം, സ്ത്രീ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ഒരു ബൂര്‍ഷ്വാ കണ്ടുപിടിത്തമാണ് എന്ന് പറഞ്ഞ് അവഹേളിക്കുന്നു.
അവര്‍ കമ്മ്യൂണില്‍ നാടകം അഭിനയിക്കാറുണ്ട്. അവയിലോരോന്നിന്റെയും ഇതിവൃത്തങ്ങള്‍ വെടിവെപ്പ്, കഴുവിലേറ്റല്, ക്രൂരമായ കൊലപാതകങ്ങള്‍ ഇവയെല്ലാമുണ്ട്. വിദ്യാര്‍ത്ഥികളെ കൊണ്ടാണ് തുടുചായമേറ്റിയ കൈകളോട് കൂടിയ ഭാഗം അഭിനയിപ്പിച്ചിരുന്നത്. അവര്‍ ഗാന്ധിവിരോധികളാണ്. സത്യവിരോധികളാണ്. അഹിംസവിരോധികളാണ്. ദൈവവിരോധികളാണ്. കോണ്‍ഗ്രസ് നേതൃത്വ വിരോധികളാണ്. ഖദര്‍ വിരോധികളാണ്. കുടില്‍ വ്യവസായവിരോധികളാണ്. ലൈംഗികമായ അരാജകത്വത്തിന് വേണ്ടി അവര്‍ പ്രസംഗം മുഖേനെവാദിക്കുന്നു. ഗാന്ധി ഭാരതത്തിലെ രാസ്പൂട്ടിനാണെന്ന് അവരുടെ നേതാക്കന്മാര് ഒരിക്കല്‍ അവരുടെ സഭയില്‍ വച്ചു പറയുകയുണ്ടായി.
ആക്രമത്തോട് അവഞ്ച തോന്നാതിരിക്കാന്‍ വേണ്ടി പണ്ട് മുതലേ സസ്യഭുക്കുകളായ ബ്രാഹ്മണന്മാരേയും വൈശ്യരെയും മാംസം തീറ്റി പഠിപ്പിക്കുന്നുണ്ട്. ഗാന്ധിജിയുടെ കമ്മ്യൂണിസ്റ്റുകള്‍ സമൂഹത്തില്‍ പടര്‍ത്തുന്ന ആരാചകത്വത്തെ കുറിച്ചുള്ള ആധിയും, കമ്മ്യൂണിസ്റ്റ് താത്വികാചാര്യന്‍ ഏംഗല്‍സിന്റെ കുടുബത്തെകുറിച്ചുള്ള കാഴ്ചപ്പാടുമാണ് മുകളില്‍ സൂചിപ്പിച്ചത്. ഈ വേദന ഗാന്ധിജി ചൂണ്ടിക്കാണിച്ചപ്പോള്‍, അദ്ദേഹത്തെ വെറുമൊരു മത ഭ്രാന്തനായി ചിത്രീകരിക്കാനാണ് പിസി ജോഷി ശ്രമിച്ചത് എന്നുള്ളത് വര്‍ത്തമാന ഭാരതത്തില്‍ നാം ഇത്തരം വേവലാതികള്‍ പങ്കുവെക്കുന്ന എല്ലാവരെയും കമ്മ്യൂണിസ്റ്റുകള്‍ ഇതേ രീതിയില്‍ അഭിസംബോധന ചെയ്യുന്നതായുള്ള സാമ്യം കാണാം. എന്താണ് നാം ഗാന്ധിജിയുടെ ഈ വേവലാതിയില്‍ നിന്നുംമനസ്സിലാക്കേണ്ടത്?
1. ഗാന്ധിജി കമ്മ്യൂണിസ്റ്റുകളുടെ കമ്മ്യൂണുകളെകുറീച്ച് അത്യന്തം വേവലാതിപ്പെട്ടിരുന്നു. അദ്ദേഹം സ്വപ്നം കണ്ട ഭാരതത്തില്‍ വിദ്യാര്‍ത്ഥികളെ, കമ്മ്യൂണുകള്‍ വഴിമാറ്റി വിടുന്നതിനെ കുറീച്ച് അദ്ദേഹം അത്യന്തം ആശങ്കാകുലനായിരുന്നു,
2. വിദ്യാര്‍ത്ഥിനികള്‍ വഴിസമൂഹവും നമ്മുടെ ഏറ്റവും വലിയ സ്വത്തായ കുടുംബം എന്ന വ്യവസ്ഥിതിയും നശിപ്പിക്കപ്പെടും എന്നദ്ദേഹം വേവലാതിപ്പെട്ടിരുന്നു.
3. ഹൈന്ദവപരമായ ഭാരതീയ മൂല്യങ്ങളെ നശിപ്പിക്കാന്‍ വേണ്ടി കമ്മ്യൂണിസ്റ്റുകള്‍ കച്ച കെട്ടിയിറങ്ങിയിരിക്കയാണ് എന്നദ്ദേഹം വേവലാതിപ്പെട്ടിരുന്നു.
4. ദേശീയയതില് ഊന്നിയ ചിന്തകളെ കൊണ്ട് നടക്കുന്ന, സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ കമ്മ്യൂണിസ്റ്റുകള്‍ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുക്കുന്നതില്‍ അത്യന്തം വേദനിച്ചിരുന്നു. അതുവഴി ദേശീയവാദത്തിലൂന്നിയ ചിന്തകള്‍ നശിപ്പിക്കപ്പെടും എന്നദ്ദേഹം കുണ്ഡിതപ്പെട്ടിരുന്നു.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നാം ഒന്നു കൂടി വായിച്ചു നോക്കിയാല്‍, ഇതൊക്കെയും ഇന്ന് സമൂഹത്തില്‍ കാണുന്ന ചുംബനതെരുവും, കിസ്സ് ഓഫ് ലവും, കുട്ടികളെ വില്‍ക്കുന്ന വിപ്ലവകാരികളെയും കണ്ടു, രാജ്യത്തെ ഗ്രസിക്കാന്‍ നടക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്ന വിധത്തില്‍ മഹാഖ്യാനങ്ങള്‍ രചിക്കാന്‍ നടക്കുന്ന അഭിനവ ജോഷിമാരെ കണ്ടു, ഭയന്ന് , ഒന്നു നിലവിളിക്കാന്‍ പോലുമാവാതെ ആശങ്കപ്പെടുന്ന അമ്മമാരുടെ, അച്ഛന്മാരുടെ വേദനതന്നെയാണ് ഗാന്ധിജിയും പങ്ക് വച്ചത് എന്നു നമുക്ക് മനസ്സിലാക്കാന്‍ സാധിയ്ക്കും.
എത്രയോ ദശകങ്ങള്‍ക്ക് മുമ്പ് തന്നെ നമ്മുടെ സംസ്കാരത്തിന്റെ ഏറ്റവും വലിയ സമ്പത്തായ, കൊളോണിയല്‍ വ്യവസ്ഥകള്‍ക്ക് ഇന്നും പൂര്‍ണമായി തകര്‍ക്കാന്‍ പറ്റാത്ത കുടുംബ വ്യവസ്ഥയെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതിനെ കുറീച്ച് അന്നേ ഗാന്ധിജി വ്യാകുലപ്പെട്ടിരുന്നു എന്നു നമുക്ക് കാണാം. നമ്മുടെ ഓരോരുത്തരുടെയും ഇണ അനുഭവിക്കുന്ന വേദനകളെ അന്നേ ഗാന്ധിജി കണ്ടിരുന്നു എന്നു നമുക്ക് കാണാം. കമ്മ്യൂണിസ്റ്റുകള്‍ ഈ രാജ്യത്തിനും രാജ്യത്തിന്റെ പൊതു ബോധത്തിനും ദേശീയതയ്ക്കും കുടുംബഭദ്രതയ്ക്കും എത്ത്രത്തോളം വിനാശകരമാണ് എന്നു നമുക്ക് ഇന്ന് പ്രത്യക്ഷത്തില്‍ മനസ്സിലാവുന്നുവെങ്കില്, ഗാന്ധിജി അത് അന്നേ മനസ്സിലാക്കിയിരുന്നു.
വിക്ടോറിയാ കോളേജില്‍ പ്രധാന അധ്യാപപികയ്ക്ക് കുഴിമാടം ഒരുക്കുന്നതും കണ്ണന്റെ മക്കള്‍ പഠിക്കുന്ന കണ്ണന്റെ പേരിലുള്ള വിദ്യാലയത്തില്‍ കണ്ണന്റെ ഉറ്റ തോഴരായ പശുക്കളുടെ മാംസം വേവിച്ചു കണ്ണന്റെ മക്കള്‍ക്ക് നല്കിയതും ഒന്നും യാദൃശ്ചികമായി സംഭവിക്കുന്നതല്ല. കമ്മ്യൂണിസത്തിന് ആത്യന്തികമായ ലക്ഷ്യമുണ്ട്. അത് ഈ നാടിന്റെ തനതു സംസ്കാരം നശിപ്പിക്കുക എന്നുള്ളതാണ്. അതാണ് മാതൃഭാവത്തിലുള്ള അധ്യാപികയെ പ്രതീകാത്മകമായി കൊന്നുകൊണ്ടു അവര്‍ നമ്മെ പഠിപ്പിച്ചു തന്നത്.
കൊച്ചുകുട്ടികളുടെ മുമ്പിലിട്ട് അവരുടെ പ്രിയ അധ്യാപകനെ നൂറു വെട്ട് വെട്ടി കൊലപ്പെടുത്താനും, കൊച്ചു കുട്ടികളെ കൊണ്ട് പോകുന്ന ഓട്ടോ അങ്കിളിലെ കൊച്ചുസ്കൂള്‍ കുട്ടികളുടെ മുന്നില്‍ വെച്ചു കൊല്ലാന്‍ ശ്രമിക്കാനും ഇവര്‍ക്ക് ശക്തി നല്‍കുന്നത് ഗാന്ധിജി മുമ്പേ വേവലാതിപ്പെട്ടിരുന്ന ആ കമ്മ്യൂണിസം എന്ന ഈ നാടിനെ ഗ്രസിച്ചിരിക്കുന്ന വിഷം ഒന്നു കൊണ്ട് മാത്രമാണ്.
അഫ്സല്‍ഗുരുവിന് വേണ്ടി വിലാപ കാവ്യങ്ങള്‍ രചിക്കാനിവര്ക്കാവുന്നതും അതേ നാവ്കൊണ്ട് ഗുരുസ്ഥാനീയരായവരെയും ഗുരുക്കന്മാരെയും വൈകൃതവല്ക്കരിക്കാനും ഇവര്‍ക്ക് സാധിക്കുന്നത് കമ്മ്യൂണിസം എന്ന കാളകൂട വിഷം ഇവര്‍ പാടെ ശരീരത്തിലേക്ക് കയറ്റിയത് കൊണ്ടാണ്. അത് കൊണ്ടാണ് മാതൃ സംല്പ്പങ്ങളെ ഇവര്‍ക്ക് വൈകൃതവല്‍ക്കരിക്കാന്‍ സാധിക്കുന്നത്, അധിനിവേശ മതങ്ങളെ വിമര്‍ശിക്കരുത് എന്നു തീട്ടൂരമിറക്കാന്‍ സാധിക്കുന്നതും..
ഗാന്ധിജിയെ നമുക്ക് ഈ വേളയില്‍ ലജ്ജയോടെ ഓര്‍ക്കാം .. ഇതൊക്കെയും മുന്‍കൂട്ടി മനസ്സിലാക്കിയ ആ മഹാനുഭാവനെ നമുക്ക് ലജ്ജയോടെ ഓര്‍ക്കാം ..
പ്രതികരിക്കാൻ ഇവിടെ എഴുതുക: