മുണ്ടക്കയം: ബസ്റ്റാന്ഡിനുളളില് ലഹരി ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയ വ്യാപാരി അറസ്റ്റില്‍. സ്റ്റേഷനറിയും കൂള്‍ബാറും നടത്തുന്ന ചെളിക്കുഴി പാറയില്പുരയിടത്തില് സിദ്ധിക്(42)നെയാണ് മുണ്ടക്കയം എസ്.ഐ.പ്രസാദ് ഏബ്രഹാം വര്‍ഗ്ഗീസ് അറസ്റ്റ് ചെയ്തത്. ദീര്‍ഘകാലമായി ഇയാള്‍ വ്യാപാരസ്ഥാപനത്തില്‍ ഹാന്‍സ് അടക്കം ലഹരി ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതായി പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു.ഇതേ തുപടര്ന്നു പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: