സ്റ്റുട്ട്ഗര്‍ട്ട്: വനിതാ ഡബിള്‍സിലെ ടോപ് സീഡ് ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിനു വീണ്ടും തോല്‍വി. സ്റ്റുട്ട്ഗര്‍ട്ട് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ടാം സീഡ് ഫ്രാന്‍സിന്റെ കരോലിന ഗാര്‍ഷ്യ-ക്രിസ്റ്റിന മല്ദെനോവിച്ച് സഖ്യമാണ് ടോപ് സീഡുകളെ ഫൈനലില്‍ തോല്‍പ്പിച്ചത്, സ്കോര്‍: 6-2, 1-6, 10-6.
ആദ്യ സെറ്റ് നേടിയ ശേഷമാണ് ഇന്തോ-സ്വിസ് ജോഡി കീഴടങ്ങിയത്. കഴിഞ്ഞ വര്‍ഷം 14 കിരീടങ്ങള്‍ നേടി ചരിത്രമെഴുതിയ സഖ്യത്തിന് ഈ വര്‍ഷം അത്ര മെച്ചമല്ല. ഫെബ്രുവരിക്ക് ശേഷം ആദ്യ കിരീടമാണ് സ്റ്റുട്ട്ഗര്‍ട്ടില്‍ ഇവര്‍ ലക്ഷ്യമിട്ടത്. നേരത്തെ, മയാമിയില്‍ രണ്ടാം റൗണ്ടിലും ഇന്ത്യന്‍വെല്‍സില്‍ ആദ്യ റൗണ്ടിലും ഒന്നാം നമ്പര്‍ സഖ്യം തോറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: