കുറച്ചു ദിവസങ്ങൾക്കു മുൻപ്, അതായത്,25/04/2016 നു, 2006 ലെ മാലെഗാവ് സ്ഫോടനക്കേസിൽ കുറ്റം ചാർത്തപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ടിരുന്ന, സിമി പ്രവർത്തകർ എന്ന് ആരോപിക്കപ്പെട്ടിരുന്ന ഒമ്പതു പേർ എല്ലാവരെയും വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചു. ഇസ്രത് ജഹാൻ എന്ന ലഷ്കർ തീവ്രവാദിയെ വാഴ്ത്തപ്പെട്ടവളായി ചിത്രീകരിച്ചുകൊണ്ട് നരേന്ദ്ര മോദിജിയെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ഇറ്റാലിയൻ മദാമ്മയും മകനും ചേർന്ന് മുൻ ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന്റെ സഹായത്തോടെ നടത്തിയ കള്ളക്കഥകളുടെ വിശദവിവരങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, 2006 ലെ മാലെഗാവ്, സംഝൗതാ എക്സ്പ്രസ്സ്, മെക്കാ മസ്ജിദ്, അജ്മീർ ദർഗ്ഗാ സ്ഫോടനക്കേസുകൾ വീണ്ടും അന്വേഷിക്കണം എന്ന ആവശ്യം ഉയർന്നു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ 2006 ലെമാലെഗാവ് സ്ഫോടനക്കേസിലേക്ക് ഒരു തിരിഞ്ഞു നോട്ടം സന്ദർഭോചിതം ആയിരിക്കും എന്ന് കരുതുന്നു.
2006 സെപ്റ്റംബർ എട്ടിനായിരുന്നു 37 പേരുടെ മരണത്തിനും 125 പേരുടെ പരുക്കിനും കാരണമായ സ്ഫോടനങ്ങൾ നടന്നത്. ആ കേസിന്റെ അന്വേഷണം മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്/എന്‍സിപി സർക്കാരിന്റെ കീഴിലുള്ള, സുബോധ് കുമാർ ജൈസ്വാൾ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള എറ്റിഎസിനെ ഏല്പിച്ചു. എറ്റിഎസ് , 2002 ഡിസംബർ 29 ന് 2200 പേജുള്ള തങ്ങളുടെ അന്വേഷണ റിപ്പോർട്ടിൽ സ്ഫോടനങ്ങൾ നടത്താനുള്ള ബോംബുകൾ നിർമ്മിച്ചത് ഹഫീസ് സായിദിന്റെ നേതൃത്വത്തിലായിരുന്നുവെന്നും ബോംബ് നിര്‍മിച്ചവരില്‍ ഒരാളുടെ പേര് മുസമ്മിൽ എന്നാണെന്നും രണ്ടാമത്തെ ആളെക്കുറിച്ച് അന്വേഷണം തുടരുക ആയിരുന്നു എന്നും, അവർക്ക് സിമി എന്ന ജിഹാദി തീവ്രവാദ സംഘടനയിലെ അംഗങ്ങളുടെ സഹായം ഉണ്ടായിരുന്നുവെന്നും കാണിച്ചിരുന്നു. ആ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിമി പ്രവർത്തകർ ആയിരുന്ന ഒമ്പതു പേരെ അറസ്റ്റു ചെയ്യുകയുമുണ്ടായി.
എന്നാൽ, എടിഎസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിനു ഒരു ദിവസം മുൻപേ, രാഷ്ട്രീയ സമ്മർദ്ദങ്ങൾ കാരണം അന്നത്തെ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയും ആഭ്യന്ത മന്ത്രിയും ആയിരുന്ന ആർ.ആർ പാട്ടീൽ, കേസിന്റെ പുനരന്വേഷണം സിബിഐ ക്ക് കൈമാറാൻ ഉത്തരവിറക്കി. എന്നാൽ എടിഎസിന്റെ അന്വേഷണ റിപ്പോർട്ടിനോട് സിബിഐക്ക് യോജിപ്പായിരുന്നത് കൊണ്ട് കേസ് വീണ്ടും അന്വേഷിക്കുന്നതിനു അവർ വിസമ്മതിച്ചു. കേസിന്റെ തുടരന്വേഷണം നടത്താൻ എടിഎസ് തലവൻ ജൈസ്വാളിനെ അനുവദിക്കാതിരിക്കാൻ വേണ്ടി അദ്ദേഹത്തെ റായിലേക്ക് സ്ഥലം മാറ്റി. എന്നാൽ ഹഫീസ് സയദിന്റെ തീവ്രവാദ സംഘടനയായ എല്‍ഇടിയുടെ ഭാരതത്തിലെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ഒരു മുസമ്മിൽ ഭട്ട് ആയിരുന്നുവെന്നും ഇസ്രത്ത് ജെഹാനും സംഘവും മുസമ്മിൽ ഭട്ടിന്റെ സംഘത്തിൽ പെട്ട ഭീകരര്‍ ആയിരുന്നുവെന്നും ഡേവിഡ് കോൾമാൻ ഹെഡ്ലി 2009 ൽ എഫ്ബിഐ സംഘത്തിന്റെ സാനിദ്ധ്യത്തിൽ എന്‍ഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
2010 ഡിസംബറിൽ വന്ന ഒരു വാർത്ത അനുസരിച്ച്, രാഹുൽ ഫെക്കു ഗാന്ധി 2009 ആഗസ്റ്റ് മൂന്നിനു ഭാരതത്തിലെ അമേരിക്കൻ അംബാസിഡർ തിമോത്തി റോമറിന് അയച്ച കത്തിൽ, “ഭാരതം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഹിന്ദു തീവ്രവാദം ആണ്” എന്ന് എഴുതിയിരുന്നതായി, അമേരിക്കൻ അംബാസിഡർ പറയുകയുണ്ടായി. ഐബിയുടെ ആദ്യത്തെ സത്യവാങ് മൂലം 2009 ആഗസ്റ്റ് ആറിനായിരുന്നു ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നതെങ്കിലും, അത് നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചിരുന്നു.
അത് കഴിഞ്ഞു, 2009 സെപ്റ്റംബർ ഒമ്പതിനായിരുന്നു, അഹമ്മദാബാദ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ്, ജസ്റ്റിസ് തമാംഗ്, ഇസ്രത്തും കൂട്ടരും ഭീകരരായിരുന്നില്ല, നിരപരാധികൾ ആയിരുന്നു, ഏറ്റുമുട്ടൽ വ്യാജമായിരുന്നു എന്നൊക്കെ കാണിച്ചുകൊണ്ടുള്ള ഒരു റിപ്പോർട്ട് ഗുജറാത്ത് ഹൈക്കോടതിയിൽ സമര്‍പ്പിച്ചത്. അവർ ഭീകരര്‍ ആയിരുന്നു എന്നുള്ള ഐബി റിപ്പോർട്ടിലെ പ്രസ്താവം, മോദിജിക്കെതിരെയും ഗുജറാത്ത് സർക്കാരിനെതിരെയും നടത്തിക്കൊണ്ടിരുന്ന പ്രചാരണങ്ങളുടെയും തമാംഗിന്റെ റിപ്പോർട്ടിന്റെയും വിശ്വാസ്യത ഇല്ലാതാക്കും എന്ന് മനസ്സിലാക്കിയതുകൊണ്ടായിരുന്നു, ചിദംബരം ആദ്യത്തെ സത്യവാങ്മൂലം തിരുത്തി കോടതിയിൽ സമർപ്പിച്ചത്. ഇറ്റാലിയൻ ഇറക്കുമതികളായ കപട അമ്മ ഗാന്ധിയുടെയും മകൻ ഗാന്ധിയുടെയും പ്രേരണമൂലം ആയിരുന്നോ, അതോ അവരെ സന്തോഷിപ്പിക്കാൻ വേണ്ടി സ്വമേധയാ ആയിരുന്നോ ചിദംബരം, സത്യവാങ്മൂലം തിരുത്തിയെന്നത് എന്ന കാര്യത്തിലെ സംശയം ഉള്ളൂ.
ഹിന്ദു തീവ്രവാദം ഉണ്ടെന്നുള്ള രാഹുൽ ഗാന്ധിയുടെ ആ പ്രസ്താവനയെ വിശ്വസനീയമാക്കാനും സംഝൗതാ എക്സ്പ്രസ്സ്, മെക്കാ മസ്ജിദ്, 2006 ലെ മാലെഗാവ്, അജ്മീർ ദർഗ്ഗ സ്ഫോടനങ്ങൾ “ഹിന്ദു തീവ്രവാദികൾ” നടത്തിയതായിരുന്നു എന്ന് രാജ്യത്തെ ജനങ്ങളെ വിശ്വസിപ്പിച്ചു കൊണ്ട്, ഹിന്ദുക്കളെയും ന്യൂനപക്ഷങ്ങളെയും തമ്മിലടിപ്പിച്ചു, ന്യൂനപക്ഷങ്ങളെ തങ്ങളുടെ വോട്ടു ബാങ്കുകൾ ആയി നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ആദ്യം സംഝൗത എക്സ്പ്രസ്സ് സ്ഫോടനക്കെസിലും പിന്നീട് മറ്റു മൂന്നു കേസുകളിലും കുടുക്കാൻ യുപിഎ സർക്കാരിന്റെ നിർദ്ദേശപ്രകാരം എന്‍ഐഎ അസീമാനന്ദയെ കുടുക്കിയത്. എന്‍ഐഎ തന്നെ പീഡിപ്പിച്ചിട്ടാണ്, സ്ഫോടനക്കേസുകളിൽ തനിക്കു പങ്കുണ്ടെന്ന് മൊഴി വാങ്ങിയതെന്ന്, ആദ്യം കിട്ടിയ അവസരത്തിൽ തന്നെ അസീമാനന്ദ കോടതിയിൽ സത്യവാങ് മൂലം നൽകുകയും ചെയ്തു.
അറസ്റ്റു ചെയ്യപ്പെട്ട അവസരത്തിൽ സ്വാമി അസീമാനന്ദ, ഗുജറാത്തിലെ ഡാംഗ് ജില്ലയിലെ ഗോത്രവർഗ്ഗക്കാരുടെ സമരമായ ഉന്നമനത്തിനു വേണ്ടി “വൻ വാസി കല്യാൺ കേന്ദ്ര” എന്ന ഒരു സ്ഥാപനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, ഗോത്ര വർഗ്ഗക്കാരെ മത പരിവർത്തനം ചെയ്തു ക്രിസ്ത്യാനികള്‍ ആക്കാനുള്ള മിഷനറിമാരുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ പ്രതിരോധം സൃഷ്ടിച്ചിരുന്നു. അതുകൊണ്ട്, അദ്ദേഹത്തെ അവിടെ നിന്ന് ഓടിക്കേണ്ടത് മിഷനറിമാരുടെ ഒരു വലിയ ആവശ്യം ആയിരുന്നു. അതിനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം ആയിരുന്നു, അദ്ദേഹത്തിൽ തീവ്രവാദ ബന്ധം ആരോപിച്ചു ജയിലിൽ അടയ്കുക എന്നത്. അസീമാനന്ദയെ അറസ്റ്റു ചെയ്തതോടെ മതേതരവാദികളുടെ രണ്ടു ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അവർക്ക് കഴിഞ്ഞു.
1) മിഷനറിമാർക്കു ഗോത്രവർഗ്ഗക്കാരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റാനുള്ള മാർഗ്ഗം ലളിതമാക്കി കൊടുക്കാൻ കഴിഞ്ഞു.
2) രാജ്യത്ത് ഹിന്ദു തീവ്രവാദം ഉണ്ട് എന്ന കള്ളം വളരെപ്പേരെ വിശ്വസിപ്പിക്കാൻ കഴിഞ്ഞു
പിന്നീട് അസീമാനന്ദയെയും സാധ്വി പ്രാജ്ഞാ സിംഗിനെയും മാലെഗാവ് കേസിൽ കുടുക്കാൻ എന്‍ഐഎ ഒരു ശ്രമം നടത്തുകയുണ്ടായി. അതിന്റെ മുന്നോടിയായി നേരത്തെ അറസ്റ്റു ചെയ്തിരുന്ന ഒമ്പത് സിമി പ്രവർത്തകരെയും നിരപരാധികളായി ചിത്രീകരിച്ചു. പക്ഷെ എന്‍ഐഎ കിണഞ്ഞു പരിശ്രമിച്ചിട്ടും അസീമാനന്ദക്കും പ്രാജ്ഞാ സിംഗിനും എതിരെ തെളിവുണ്ടാക്കാൻ അവർക്ക് കഴിഞ്ഞില്ല. തുടർന്ന്, “2006 ലെ മാലെഗാവ് സ്ഫോടനങ്ങൾ നടത്താൻ ഹിന്ദു തീവ്രവാദികൾ മുസ്ലീംങ്ങളെ ഉപയോഗിച്ചിരിക്കാം” എന്ന വളരെ വിചിത്രമായ ഒരു കഥ പ്രചരിപ്പിച്ചു. ആ കഥയിൽ നിന്ന് ഒരു കാര്യം വളരെ വ്യക്തമാണ്, ആരുടെ എങ്കിലും പ്രേരണ ഉണ്ടായിരുന്നിരുന്നെങ്കിലും ഇല്ലെങ്കിലും, സത്യത്തിൽ സ്ഫോടനം നടത്തിയത് മുസ്ലീം സമുദായാംഗങ്ങൾ തന്നെ ആയിരുന്നു എന്ന കാര്യത്തിൽ എന്‍ഐഎക്ക് പോലും സംശയം ഉണ്ടായിരുന്നില്ല. എന്‍ഐഎയുടെ ഈ പ്രസ്താവന, രാജ്യത്ത് “ഹിന്ദു തീവ്രവാദം” ഉണ്ട് എന്ന് എങ്ങിനെയെങ്കിലും സ്ഥാപിച്ചെടുക്കാനുള്ള ഒരു ശ്രമം ആയിരുന്നു എന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: