തെരുവുകള്‍ തൂത്തു ശുചീകരിക്കുന്നതുപോലും ഭഗവദാരാധനയായി ചെയ്യാന്‍ കഴിയും. മാലിന്യ മുക്തമായ തെരുവിലൂടെ നടക്കുന്ന മനുഷ്യന് സന്തോഷിക്കും. ആ സന്തോഷം കൊണ്ട് അവരുടെ ഹൃദയത്തില്‍ പരമാത്മാവായി പ്രവര്‍ത്തിക്കുന്ന ഭഗവാനും സന്തോഷിക്കും.
പണമോ പ്രശസ്തിയോ ആഗ്രഹിക്കാതെ, ഈ അവബോധത്തോടെ തൂത്തുവാരുന്നവന് ഭക്തിയോഗിയായി മാറുന്നു. ക്ഷേത്രത്തിലേയ്ക്കുള്ളവഴി ശുചീകരിക്കുന്നത് കൂടുതല്‍ ഉത്കൃഷ്ടമാണ്.ക്ഷേത്രത്തിലേയ്ക്ക് പോകുന്ന ഭഗവദ് ഭക്തന്മാര് സന്തോഷിക്കുമ്പോള്‍, അവരുടെ ഉള്ളില്‍ ശോഭിക്കുന്ന ഭഗവാന്‍തന്നെയാണ് സന്തോഷിക്കുന്നത്.
കാരണം ഭഗവാന്റെ നാമങ്ങളും കഥകളും കേള്‍ക്കുകയും സ്വയം പാടുകയും ചെയ്യുന്ന ഭക്തന്മാരുടെ ഉള്ളില്‍ ഭഗവാന് കേളിയാടുകയാണല്ലോ.
ഭഗവാന്റെ ശ്രീവിഗ്രഹം എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന മാര്‍ഗ്ഗമാണ് ശുചീകരിക്കുന്നതെങ്കില് ആ ജോലികൊണ്ട് ഭഗവാനെ നേരിട്ടുതന്നെ സന്തോഷിപ്പിക്കാന്‍ കഴിയുന്നു. ഇങ്ങനെ ലൗകികമായ ശുചീകരണകര്മ്മം ഭഗവദാരാധനയായി ചെയ്ത് ഭഗവാന്റെ സന്തോഷം നേടാം. പിന്നെ എന്തിന് സംന്യാസി വേഷം കെട്ടണം.?
പ്രതികരിക്കാൻ ഇവിടെ എഴുതുക: