തിരുവനന്തപുരം: മലപ്പുറം പൊതുമരാമത്ത് കെട്ടിട വിഭാഗം ഡിവിഷന് ഓഫീസിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരിശോധനാറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 13 പൊതുമരാമത്ത് ജീവനക്കാര്‍ക്ക് സസ്പെന്ഷന്.
ഓഫീസിനെക്കുറിച്ച് വ്യാപക പരാതികള്‍ ഉണ്ടായിരുന്നു. അതിനെ തുടര്‍ന്ന് മന്ത്രി ജി.സുധാകരന് അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തെ ചുമതലപ്പെടുത്തി. പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ 12 പേര് ഓഫീസില്‍ ഉണ്ടായിരുന്നില്ല. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാത്ത എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉള്‍പ്പെടെ 13 പേരെ സസ്പെന്റ് ചെയ്തു. ഇത്തരം ഓഫീസ് പരിശോധനകള്‍ വ്യാപകമാക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: