ആറു വര്‍ഷങ്ങള്‍ക്കു മുമ്പ്, അതായതു 2010 ഫെബ്രുവരി മാസത്തില്‍ ഭാരത പ്രസിഡന്റ്, പ്രധാനമന്ത്രി, മറ്റു വിവിഐപികള്‍ എന്നിവര്‍ക്ക് സഞ്ചരിക്കാനായി പന്ത്രണ്ടു അഗസ്റ്റ വെസ്റ്റ്ലണ്ട് AW 101 ഹെലികോപ്ടറുകള്‍ വാങ്ങുന്നതിനുള്ള 3600 കോടി രൂപയുടെ കരാര്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒപ്പിടുന്നതോടെയാണ് കോണ്‍ഗ്രസ് അഴിമതി കഥകളുടെ എന്സൈക്ലോപീഡിയയിലേക്ക് മറ്റൊരു പുതിയ പദം എഴുതി ചേര്‍ക്കുന്നതിനുള്ള വഴി ഒരുങ്ങുന്നത്.
ഒറ്റ നോട്ടത്തില്‍ തന്നെ ആരുടെയൊക്കെയോ താല്പര്യം ഈ കരാറിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നു സുവ്യക്തമാണ്. 8000 മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന ഹെലികോപ്ടര്‍ ആയിരുന്നു എയര്‍ ഫോര്‍സിന്റെ ആവശ്യകത എങ്കിലും, വെറും 3000 മീറ്റര്‍ ഉയരത്തില്‍ മാത്രം കഴിയുന്ന അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് AW 101 ഹെലികോപ്ടര്‍ ഉള്‍കൊള്ളിക്കുന്നതിനായി അടിസ്ഥാന ആവശ്യങ്ങളില്‍ തന്നെ മാറ്റം വരുത്തപ്പെട്ടു. അങ്ങനെ മുന്നേ തീരുമാനിച്ചുറച്ച പ്രകാരം ഈ കരാര്‍ യാഥാര്‍ത്ഥ്യമായി.
.
മൂന്നു വര്‍ഷത്തിനു ശേഷം മറ്റൊരു ഫെബ്രുവരിയില്‍, കൃത്യമായി പറഞ്ഞാല്‍ 2013 ഫെബ്രുവരി പന്ത്രണ്ടാം തീയതി അഗസ്റ്റ വെസ്റ്റ്ലന്റ് കമ്പനിയുടെ CEO അഴിമതി നടത്തി എന്നു തെളിഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെടുന്നതോടെ അണിയറക്കളികളുടെ ചുരുളുകള്‍ പതിയെ അഴിയാന്‍ തുടങ്ങി. ഈ പ്രശ്നത്തോടെ കരാര്‍ താല്കാലികമായി നിര്‍ത്തി വയ്ക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായി. അഴിമതിയില്‍ കുളിച്ചു നിന്നിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജെപിസി സംയുക്ത സമിതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. സ്വദേശത്തും വിദേശത്തും ആയി നടന്ന അഴിമതി അന്വേഷിക്കാനുള്ള നീക്കത്തില്‍ ജെപിസിയെ ചുമതലപ്പെടുത്തിയ കോണ്‍ഗ്രസ് തീരുമാനം സ്വാഭാവികമായും അവരുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുന്നതിന് കാരണമായി.
സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് നടത്തണം എന്ന ആവശ്യത്താല്‍ സഭകള്‍ പ്രക്ഷുബ്ധം ആയി. ബിജെപിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ കക്ഷികള്‍ സഭയില്‍ നിന്നും ഇറങ്ങിപോവുകയും, വന്‍ തോതില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
.
പ്രതിഷേധങ്ങള്‍ ശക്തമായപ്പോള്‍ കോണ്‍ഗ്രസ് ഈ കരാറില്‍ നിന്നും പിന്മാറുന്നതിനു തയ്യാറായി. 2014 ഇല് ഈ കരാര്‍ ക്യാന്‍സല്‍ ചെയ്യപ്പെട്ടു. ശേഷം കൂട്ടിലടച്ച തത്തയുടെ, അതായതു കോണ്‍ഗ്രസിന് വേണ്ടി അനവധി കേസുകള്‍ അന്വേഷിച്ചു മുക്കിയ സിബിഐയുടെ നേതൃത്വത്തില്‍ അന്വേഷണം പുനരാരംഭിച്ചു ഉന്നതര്‍ക്കെതിരെ യുദ്ധം ചെയ്യുന്നതില്‍ നിന്നും അവര്‍ വിലക്കപ്പെട്ടു എങ്കിലും മുന്‍ എയര്‍ ഫോഴ്സ് ചീഫ് എസ്.പി ത്യാഗി, ത്യാഗിയുടെ ചില ബന്ധുക്കള്‍, കോണ്‍ഗ്രസ് എം.പി സന്തോഷ് ബാഗ്രടിയയുടെ സഹോദരന് എന്നിവര്‍ക്ക് മേല്‍ ഒറ്റനോട്ടത്തില്‍ അഴിമതി നടത്തിയതിനു തെളിവുണ്ടെന്ന് കണ്ടു. അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതേ സമയം ഇറ്റലിയില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കമ്പനി സിഇഒ അടക്കം പ്രമുഖര്‍ ശിക്ഷ വിധിക്കപ്പെട്ടു ജയിലില്‍ അടക്കപ്പെട്ടു അഴിയെണ്ണി കഴിയുന്നു.
.
ഭാരതത്തിലെ ഹൈക്കോടതിക്ക് തത്തുല്യമായ ഇറ്റാലിയന്‍ കോര്‍ട്ട് ഓഫ് അപ്പിലിലെ വിധി പ്രസ്താവനയുടെ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഇതിലെ ഉള്ളുകളികള്‍ വീണ്ടും പുറംലോകമറിയാന്‍ തുടങ്ങി. ഈ കരാറില്‍ ഉള്പ്പെട്ടിട്ടുള്ളവരായ കാര്‍ലോസ് ജെറോസ, ക്രിസ്റ്റ്യന്‍ മിഷേല്‍, ഗില്‍ഡോ ഹാഷ്ക്കെ എന്നീ മൂന്നു ഇടനിലക്കാരുടെ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സംഭാഷണത്തില്‍ അവര്‍ സോണിയ ഗാന്ധിയുടെയും, അഹമ്മദ് പട്ടേലിന്റെയും, മന്മോഹന് സിങ്ങിന്റെയും, എം കെ നാരായണന്റെയും പേര് പലയിടങ്ങളില്‍ പരാമര്‍ശിക്കുകയും സോണിയ ഗാന്ധിയുടെ വ്യക്തിപരമായ താല്പര്യം ഈ കരാര്‍ നടപ്പിലാകുന്നതിനു വേണ്ടി ഉണ്ടായിരുന്നു എന്നും വ്യക്തമാക്കുകയും. കൂടാതെ ഈ കേസില്‍ സോണിയ ഗാന്ധിയെ പ്രധാന സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന രീതിയില്‍ ഇറ്റാലിയന്‍ കോടതിയുടെ പരാമര്‍ശവും കോണ്‍ഗ്രസിന്റെ തലപ്പത്തിരുന്ന് നാട് കട്ടു മുടിക്കുന്ന ഗാന്ധി കുടുംബത്തിന്റെയും മറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അഴിമതിയുടെ ആഴങ്ങള്‍ നമുക്ക് വ്യക്തമാക്കി തരുന്നു.
.
ഹെലികോപ്ടര്‍ നിര്‍മ്മാണ കമ്പനി അല്ലാതിരുന്ന യാതൊരു സാങ്കേതിക വിദ്യയും കൈവശമില്ലാതിരുന്ന. അഗസ്റ്റ വെസ്റ്റ്ലാന്ഡയുമായി കരാരിലെര്പ്പെടുകയും ഇറ്റലിയില്‍ ഇതില്‍ അഴിമതി ഉണ്ടെന്നു പറഞ്ഞു കേസ് നടക്കുമ്പോഴും കരാറുമായി വീണ്ടും മുന്നോട്ടു പോകുകയും യഥാര്‍ത്ഥ ആവശ്യങ്ങല്ക്കനുസരിച്ചുള്ള ഉയരത്തില്‍ പറക്കാന്‍ ശേഷിയില്ലാത്തതു മൂലം അഗസ്റ്റ വെസ്റ്റ്ലാന്‍ഡ ഉള്‍പ്പെടുത്താന്‍ വേണ്ടി റിക്വയര്‍മെന്റില്‍ മാറ്റം വരുത്തുകയും കരാര്‍ ഒപ്പിടുമ്പോള്‍ ചെയ്യേണ്ട ഫീല്‍ഡ് ചോപ്പെഴ്സിന്റെ മൂല്യനിര്‍ണ്ണയത്തിനു വേണ്ടിയുള്ള ട്രയല്‍ ഭാരതത്തില്‍ നടത്താതെ ഇറ്റലിയില്‍ വച്ചു നടത്തുകയും അവസാനം സോണിയയുടെ ജന്മനാട്ടിലെ കോടതി അവര്‍ക്ക് പങ്കുണ്ടെന്ന് വിധി പ്രസ്താവനയില്‍ ചൂണ്ടി കാണിക്കുകയും ചെയ്തിട്ട് കൂടി മാധ്യമങ്ങള്‍ക്കൊ അഴിമതി വിരുദ്ധര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ആപ്പിനോ കമ്മ്യൂണിസ്റ്റ്കാര്ക്കോ ഇതിനെതിരെ പ്രതികരിക്കാന്‍ ഒരു വാക്ക് പോലും ഇല്ലാത്തത് നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ പരിതാപകരമായ അവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: