അടൂര്‍: അഞ്ച് നില മന്ദിരത്തിലാണ് അടൂര്‍ ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനമെങ്കിലും ഇവിടെ എത്തുന്നു രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒരു സുരക്ഷയുമില്ല. പ്രസവവാര്‍ഡ് ഉള്‍പ്പെടെ എല്ലാ വാര്‍ഡുകളിലും ഏതു സമയത്തും മോഷ്ടാക്കള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക വിരുദ്ധര്‍ക്ക് കയറിയിറങ്ങാം.അത്യാഹിത വിഭാഗത്തില്‍ എത്തിയാല്‍ അവിടെ നിന്ന് മുകളിലെത്തെ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഏത് വാര്‍ഡുകളിലും എത്തി ചേരാം.
ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ വേണ്ടത്ര സുരക്ഷ ജീവനക്കാരില്ല. ഉള്ളവര്‍ക്ക് ഇവിടെ ഇരിപ്പടങ്ങളോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത സ്ഥിതിയാണ്. അത്യാഹിത വിഭാഗത്തിനു മുന്നിലും ബഹുനില മന്ദിരത്തിന് പിന്‍ഭാഗത്തും മാത്രമാണ് സുരക്ഷ ജിവനക്കാര്‍ ഉള്ളത്. എന്നാല്‍ ഇവിടെ പ്രവേശന നിയന്ത്രണത്തിനു മതിയായ സൗകര്യങ്ങള്‍ ഇല്ല.
ഫണ്ട് കുറവുകാരണമാണ് കൂടുതല്‍ സുരക്ഷ ജിവനക്കാരെ നിയമിക്കാത്തത് എന്ന് അധികാരികള്‍ പറയുന്നു. ആശുപത്രിയില്‍ എത്തുന്നവരുടെയും ജീവനക്കാരുടെയും സുരക്ഷയുടെ ഭാഗമായി ക്യാമറകള്‍ സ്ഥാപിക്കാന്‍ ആശുപത്രി വികസന സമിതി തിരുമാനമെടുത്തെങ്കിലും ഇത് വരെ നടപ്പിലായിട്ടില്ല. സുരക്ഷാ ജീവനക്കാരുടെ കണ്ണ്വെട്ടിച്ച് ആര്‍ക്കും എതു വര്‍ഡിലും എത്താമെന്ന അവസ്ഥയാണിപ്പോള്‍ ഉള്ളത്.
രോഗികളെ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തിനും നിയന്ത്രണമില്ല. ആശുപത്രിയിലെ വാര്‍ഡുകളില്‍ രോഗികളുടെയും കുട്ടിരിപ്പുകാരുടെയും പണവും സ്വര്‍ണാഭരണങ്ങളും മോഷണം പോകുന്നതും നിത്യസംഭവമാണ്.കഴിഞ്ഞ ദിവസം ലിഫ്റ്റ ഓപ്പറേറ്ററുടെ മൊബൈല്‍ ഫോണ്‍മോഷണം പോയി. ഇവിടെ പോലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും ഇതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാ എന്നുള്ള പരാതിയും ഉയരുന്നുണ്ട്.ഇവിടെ അത്യാവശ്യത്തിന് വേണ്ടുന്ന പല പ്രോജക്റ്റുകളും നടത്തുമെന്നു പറയുന്നതല്ലാതെ ഒന്നും നടപ്പാക്കുന്നില്ല. ഇവിടെ ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റ ജിവനക്കാരെയും നിയമിച്ചു കൊണ്ട് ആശുപത്രിയുടെ പ്രവര്‍ത്തനം സാധരണക്കാരായരോഗികള്ക്ക് പ്രയോജനംഉണ്ടാകുന്നതരത്തില് കൊണ്ടു വരുവാന്‍ ബന്ധപ്പെട്ടവര്‍ മുന്‍കൈഎടുക്കണമെന്ന് രോഗികള്ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: