മലപ്പുറം: കേരളത്തിലേക്ക് വ്യാപകമായി സ്പിരിറ്റ് ഒഴുകുന്നതായി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യ നിരോധനത്തിന് ശേഷമാണ് അന്യസംസ്ഥാനത്ത് നിന്നും അനിയന്ത്രിതമായി സ്പിരിറ്റ് ഒഴുകുന്നത്. ലഹരി ഉപയോഗത്തിന്റെ കാര്യത്തിലും കേസുകളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. 2016 ജൂണ്‍ മുതല്‍ 2017 ഏപ്രില്‍ വരെയുള്ള പത്ത് മാസത്തെ കണക്കനുസരിച്ച് അരലക്ഷം അബ്കാരി കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എക്സൈസ് വകുപ്പ് 137000 റെയിഡുകള്‍ നടത്തിയതില്‍ നിന്ന് 23490 പേരെ വിവിധ കേസുകളില്‍ അറസ്റ്റ് ചെയ്തു. കഞ്ചാവ്, ഹാഷിഷ്, കൊക്കെയ്ന്‍ തുടങ്ങിയ ലഹരി വസ്തുക്കള്‍ കടത്തിയതിന്റെ പേരില്‍ 3090 കേസുകളും 4332 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 300 ടണ്‍ പാന്‍മസാലയാണ് ഈ കാലയളവില്‍ പിടികൂടി നശിപ്പിച്ചത്. 11.5 കോടി രൂപ പിഴ ഈടാക്കി.
ഡി അഡിക്ഷന് സെന്ററുകള്‍ ആരംഭിക്കും.
നെടുങ്ങോലം-കൊല്ലം, ചാലക്കുടി-തൃശ്ശൂര്‍, പയ്യന്നൂര്‍-കണ്ണൂര്‍, പാല-കോട്ടയം, കല്‍പ്പറ്റ-വയനാട്, റാന്നി-പത്തനംതിട്ട, അഗളി-പാലക്കാട്, നെയ്യാറ്റികര-തിരുവനന്തപുരം, മാവേലിക്കര-ആലപ്പുഴ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഡി അഡിക്ഷന് സെന്റര്‍ ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: