1866ല്‍ കേരളത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം. മൂക്കുത്തി സമരം, മാറുമറയ്‌ക്കല്‍ സമരം തുടങ്ങി കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ നീക്കങ്ങളിലൂടെ മാറ്റത്തിന്റെ വിത്തുവിതച്ചതു ആറാട്ടുപുഴ വേലായുധ പണിക്കര് ആയിരുന്നു ചരിത്രത്തില്‍ ആദ്യമായി ഈഴവര്‍ക്കായി ഒരു കഥകളിയോഗം സ്ഥാപിച്ചതും അദേഹം ആയിരുന്നു.
1888 ല്‍ അരുവിപ്പുറം പ്രതിഷ്ഠ ഗുരുദേവന്‍ നടത്തി. (കേരളത്തിലെ പിന്നാക്ക ജനതയ്‌ക്ക് ഇശ്വര ആരാധന സാധ്യമാക്കിയ കോളിളക്കം സൃഷ്ടിച്ച ഒരു നവോഥാന പ്രവര്‍ത്തി). 1891ല്‍ മലയാളി മെമ്മോറിയല്‍ പ്രക്ഷോഭം. (ഇതിനു മുന്‍പന്തിയില്‍ ഡോക്ടര് പല്പു ഉണ്ടായിരുന്നു. ഇതിലുടെയാണ് കേരളത്തിലെ നായന്മാര്‍ വരെയുള്ളവര്‍ക്ക് ആദ്യമായി തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചത്).
1896 ല്‍ ഈഴവ മഹാജന സഭാ രൂപീകരണവും സെപ്റ്റംബര്‍ മൂന്നിനു ‘ഈഴവ മെമ്മോറിയല്‍ പ്രക്ഷോഭവും (ഡോ.പല്‍പ്പുവിന്റെ നേതൃത്വത്തില്‍) 1903ല്‍ ശ്രീനാരായണ ധര്‍മപരിപാലന യോഗം ഗുരുവും, ഡോ.പല്‍പ്പുവും ചേര്‍ന്ന് സ്ഥാപിച്ചു.
1904ല്‍ കുമാരനാശാന്‍ എസ്എന്‍ഡിപി യോഗത്തിന്റെ മുഖപത്രമായി ‘വിവേകോദയം’ മാസിക ആരംഭിച്ചു. (ഇതില്‍ എല്ലാ പിന്നാക്കകാരുടെയും ഉന്നമനത്തിനായി എസ്എന്‍ഡിപി യോഗ നേതാക്കന്മാര്‍ നിരന്തരം ലേഖനങ്ങള്‍ എഴുതി). ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം മതംമാറി ക്രിസ്ത്യാനികളായ ഈഴവര്‍ തിരിച്ചു വന്നതും പള്ളി പൊളിച്ച് അമ്പലം പണിഞ്ഞതുമായ സംഭവം എസ്എന്‍ഡിപിയുടെ ഔദ്യോഗിക മാസികയായിരുന്ന വിവേകോദയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേ കാര്യം സിഎസ്‌ഐ ബിഷപ്പായിരുന്ന റൈറ്റ് റവ.ഡോ ജെ ഡബ്ലൂ ഗ്ലാഡ്സ്റ്റന്‍ രേഖപ്പെടുത്തുന്നു.
ആദ്യത്തെ തൊഴിലാളി സംഗമവും വ്യവസായ പ്രദര്‍ശനവും നടത്തിയതും എസ്എന്‍ഡിപി യോഗം തന്നെയാണ് ( കൊല്ലത്ത് നടന്ന രണ്ടാം വാര്‍ഷികയോഗത്തില്‍). 1909ല്‍ എസ്എന്‍ഡിപിയുടെ ശ്രമഫലമായി ഈഴവര്‍ക്കു മറ്റു പിന്നാക്കക്കാര്‍ക്കും തിരുവിതാംകൂര്‍ നിയമ നിര്‍മ്മാണ സഭയില്‍ പ്രാതിനിധ്യം ലഭിച്ചു. 1914 ല്‍ ദേശാഭിമാനി ആരംഭിച്ചത് ടി.കെ മാധവന്‍ (എസ്എന്‍ഡിപി യോഗത്തിന്റെ ശക്തനായ നേതാവ്).
1924 മാര്‍ച്ച് 30 ന് പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തില്‍ മുന്‍ നിരയില് നിന്നത് എസ്എന്‍ഡിപിയോഗ നേതാക്കന്മാര്‍ പ്രത്യേകിച്ച് ടി.കെ മാധവന്‍ അമ്പലപ്പുഴ ക്ഷേത്രം അവര്‍ണ്ണര്‍ക്കായി തുറന്നു കൊടുത്തതിനു പിന്നിലും ടി.കെ. മാധവന്‍ ഉണ്ടായിരുന്നു.( ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗുരുവായൂര്‍ സത്യാഗ്രഹം നടന്നത്.)
1917 മേയ് 29ന് ഏതാനും ഈഴവരെയും പുലയരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്തിയതു സഹോദരന് അയ്യപ്പന് എന്ന യോഗം പ്രവര്‍ത്തകന്‍. 1917ല്‍ തന്നെ അദ്ദേഹം സഹോദരസംഘം സ്ഥാപിച്ചു. മിശ്രവിവാഹവും മിശ്രഭോജനവും വഴി കേരള നവോദ്ധാനം ആയിരുന്നു ലക്ഷ്യം. 1919ല്‍ അദ്ദേഹം മട്ടാഞ്ചേരിയില്‍ നിന്ന് ‘സഹോദരന്‍’ പത്രം ആരംഭിച്ചു. ഈ പത്രം 1956 വരെ നിലനിന്നു. ഇക്കാലത്ത് തൊഴിലാളി പ്രസ്ഥാനത്തിലും സഹോദരന്‍ അയ്യപ്പന്‍ പ്രവര്‍ത്തിച്ചിരുന്നു.
മാര്‍ക്‌സിന്റെയും ലെനിനിന്റെയും മഹത്ത്വത്തെക്കുറിച്ചൊക്കെ കേരളത്തിലെ സാമാന്യജനങ്ങള്‍ ആദ്യം മനസ്സിലാക്കുന്നത് സഹോദരന്‍ അയ്യപ്പന്റെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമാണ്.
കേരളത്തിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ ആദ്യത്തെ ആചാര്യന്മാരിലൊരാളാണ് അദ്ദേഹം. ഈ രാജ്യത്തെ യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രണേതാക്കളില്‍ പ്രധാനിയും യോഗം പ്രവര്‍ത്തകനായ അദ്ദേഹമായിരുന്നു. 1928ല്‍ ആരംഭിച്ച യുക്തിവാദി മാസികയുടെ ആദ്യ പത്രാധിപരും അദ്ദേഹം തന്നെയായിരുന്നു.
അയ്യപ്പന്‍ എഴുതിയ ഈഴവോല്‍ബോധനം എന്ന കവിതയില്‍ റഷ്യന്‍വിപ്ലവത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു. റഷ്യന്‍ ജനത രചിച്ച ചരിത്രത്തെക്കുറിച്ച് തന്റെ യോഗം പ്രസംഗങ്ങളില്‍ അയ്യപ്പന്‍ ആവേശപൂര്‍വ്വം എടുത്തുപറയുമായിരുന്നു. കേരളത്തിലെ ജനങ്ങള്‍ റഷ്യയെക്കുറിച്ചും ലെനിനെക്കുറിച്ചും റഷ്യന്‍വിപ്ലവത്തെപ്പറ്റിയുമെല്ലാം ആദ്യമായി അറിയുന്നത് യോഗം പ്രവര്‍ത്തകനായ അയ്യപ്പന്റെ സഹോദരന്‍ പത്രത്തിലൂടെയായിരുന്നു.
ഒരു നിരീശ്വരവാദിയായിരുന്ന കേശവനെ ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും കാള്‍ മാര്‍ക്‌സിന്റെയും ചിന്തകള്‍ സ്വാധീനിച്ചിരുന്നു. സമൂഹത്തിലെ അയിത്തം തുടച്ചുമാറ്റാനായി അദ്ദേഹം പ്രയത്‌നിച്ചു. എസ്എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു അദേഹം. തിരുവിതാംകൂറിലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. പൊതു സ്ഥലത്ത് സര്‍ക്കാരിനെതിരായി പ്രസംഗിച്ചു എന്ന കുറ്റത്തിന് അദ്ദേഹം1935 ജൂലൈ ഏഴിനു അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് വര്‍ഷത്തേക്ക് തടവിലടയ്‌ക്കപ്പെട്ടു.
1935 മെയ് 13 ന് കോഴഞ്ചേരി എന്ന സ്ഥലത്താണ് ഇദ്ദേഹം വിവാദമുണ്ടാക്കിയ ഈ പ്രസംഗം നടത്തിയത്. ആരാധനാ സ്വാതന്ത്ര്യം, വോട്ടവകാശം, സര്‍ക്കാര്‍ ജോലി തുടങ്ങിയ പൗരാവകാശങ്ങള്‍ ഈഴവര്‍ക്കും മറ്റു പിന്നാക്കക്കാര്‍ക്കും നിഷേധിച്ചു സവര്‍ണഭരണം കാഴ്ചവച്ച ദിവാനെതിരെ സര്‍ സി.പി എന്ന ജന്തുവിനെ നമുക്കാവശ്യമില്ല എന്ന് ഇദ്ദേഹം പ്രസംഗിക്കുകയുണ്ടായി.
1938ല്‍ കേശവന്റെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപവത്കരിക്കപ്പെട്ടു. ഉത്തരവാദിത്ത ഭരണത്തിനായുള്ള പ്രക്ഷോഭത്തിനിടയില്‍ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയില്‍ 1942ല്‍ അദ്ദേഹം ഒരുവര്‍ഷത്തേയ്‌ക്ക് തടവില്‍ അടയ്‌ക്കപ്പെട്ടു. 1943 ജൂലൈ 19നു അദ്ദേഹം ജയില്‍ മോചിതനായി. ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നതും സി. കേശവന്‍ എന്ന ഈഴവ മുഖ്യമന്ത്രിയും യോഗത്തിന്റെ നേതാവുമായിരുന്ന മഹത് വ്യക്തിയാണ്.
1936 ല്‍ തിരുവിതാംകൂറില്‍ ആദ്യമായി അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത ചെങ്കൊടി ഉയര്‍ത്തിയത് എസ്എന്‍ഡിപി യോഗം സെക്രട്ടറിയായിരുന്ന വി.കെ വേലായുധനായിരുന്നു. തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്റെ പതിനാലാം വാര്‍ഷിക സമ്മേളനത്തില്‍. കേരളത്തിലെ ആദ്യ തോഴിലാളി സംഘടന രൂപീകരിക്കാന്‍ വാടപ്പുറം വാവയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയത് ഗുരു ആയിരുന്നു. ആലപ്പുഴ കളപ്പുര ക്ഷേത്രമൈതാനത്ത് നടന്ന ആദ്യ തൊഴിലാളിയുണിയന്‍ യോഗത്തില്‍ ശിവഗിരി സന്യാസിമാര്‍ പങ്കെടുത്ത് ഗുരു സന്ദേശം വായിച്ചു. കണ്ണൂരിലെ ആദ്യ ബീഡി തൊഴിലാളി യൂണിയന്‍ ഗുരുവിന്റെ പേരിലായിരുന്നു.
കമ്മ്യൂണിസ്റ്റുകാര്‍ ആയതു എസ്എന്‍ഡിപി യോഗത്തിന്റെയും ഗുരുവിന്റെയും ആശയങ്ങള്‍ ഏറ്റു പിടിച്ചതുകൊണ്ടായിരുന്നു. ദേശാഭിമാനി എന്ന പേര് പോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടിച്ചുമാറ്റിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: