കൊല്‍ക്കത്ത: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ മൊത്ത ലാഭത്തില്‍ 123 ശതമാനം വര്‍ധനവ്. മാര്‍ച്ചില്‍ അവസാനിക്കുന്ന പാദത്തില്‍ മൊത്ത ലാഭം 2,815 കോടിയായും അവസാന പാദത്തില്‍ മൊത്ത വരുമാനം 1,264 കോടിയായും ഉയര്‍ന്നു.
പലിശ വരുമാനത്തിലെ വാര്‍ഷിക വര്‍ധനവ് ഉയര്‍ന്നതാണ് ഇക്കാലയളവിലെ എസ്ബിഐയുടെ വരുമാനം വര്‍ധിക്കാന്‍ കാരണമായത്. ഈ കാലയളവില്‍ പലിശയിനത്തില്‍ മൊത്തം 47,393 കോടിയാണ് ബാങ്കിന് ലഭിച്ചത്.
മുന്‍ വര്‍ഷം ഇത് 42,942 കോടി ആയിരുന്നു. നാലാം പാദത്തില്‍ മൊത്തം പലിശ വരുമാനത്തില്‍ 6.5 ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിലെ മുഴുവന്‍ മൊത്ത വരുമാനം 10,484 കോടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: