ന്യൂദല്‍ഹി: ഏഴാം ശമ്പള കമ്മീഷന് നടപ്പാക്കിയതിന് പുറമെ കേന്ദ്രജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.
ജീവനക്കാരുടെ ലീവ് ട്രാവല്‍ കണ്സെഷന് (എല്‍ടിസി) സൗകര്യങ്ങളുടെ നിയമങ്ങള്‍ സുതാര്യമാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. ഏഴാം ശമ്പള കമ്മീഷന് ശുപാര്‍ശപ്രകാരം 30 ശതമാനം വര്‍ദ്ധനവാണ് ജീവനക്കാര്‍ക്ക് ലഭിച്ചത്. എല്‍ടിസി നിയമമനുസരിച്ചുള്ള യാത്രകള്‍ക്ക് നാലുമാസം മുമ്പുവരെ തുക മുന്‍കൂറായി ലഭിക്കും.
നേരത്തെ യാത്രയ്ക്ക്ശേഷം ടിക്കറ്റ് സമര്‍പ്പിച്ച് തുക തിരികെ വാങ്ങുകയായിരുന്നു ചെയ്തിരുന്നത്. റെയില്‍വേ റിസര്‍വേഷന്‍ ബുക്കിങ് സൗകര്യം 60 മുതല്‍ 120 ദിവസം വരെയാക്കിയതും ജീവനക്കാര്‍ക്ക് യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ ഗുണകരമായി. 50 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരാണ് നിലവിലുള്ളത്.
രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ ടിക്കറ്റ് നിരക്കിനുള്ളില്‍ തന്നെ ഭക്ഷണവും ലഭിക്കുന്നതിനുള്ള ഉത്തരവും ഇറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: