ഇടതുപക്ഷം ജയിച്ചു. എന്നെപ്പോലെ നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക് വലിയ സന്തോഷമൊന്നും തോന്നാനിടയില്ല. വലതുകാലിലെ മന്ത് ഇടതുകാലിലേക്ക് മാറി എന്ന് മാത്രമേ കരുതേണ്ടതുള്ളൂ. എങ്കിലും ചില ആകുലതകള്‍ ഇടതുപക്ഷവുമായി പങ്കിടാമെന്ന് കരുതുന്നു. പലതവണ ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോള്‍ കണ്ട കാര്യങ്ങളാണ്. അതൊക്കെ ഇക്കുറിയും ആവര്‍ത്തിക്കുമോ എന്നാണു ശങ്ക.
1) അണികള്‍ക്കുപോലും വാലും കൊമ്പും മുളയ്ക്കും.
2)റോഡരികില്‍ ബീഡി വലിച്ചു കുത്തിയിരിക്കുന്ന
സിഐടിയുക്കാരെല്ലാം ജനങ്ങളെ ഭരിച്ചുതുടങ്ങും.
3)നോക്ക് കൂലി, ഹര്‍ത്താല്‍ എന്നിവ ദൈനംദിന സംഭവങ്ങളാകും.
4)കണ്ണൂര്‍ ചോരക്കളമാകും. 5 വര്‍ഷമായി നോക്കിവെച്ചിരുന്ന വിമര്‍ശകരെയും എതിരാളികളെയും ദയാരഹിതമായി വെട്ടിനുറുക്കും.
5)എം.സ്വരാജിനെപ്പോലെയുള്ള നേതാക്കള്‍ക്കു പോലും പിണറായി വിജയന്റെ ശരീരഭാഷ കൈവരും.
6)കേരളത്തെ പ്രായോഗിക തലത്തില്‍ വളര്‍ത്താന്‍ കഴിയുന്ന പല പദ്ധതികള്‍ക്കും പ്രത്യയശാസ്ത്രപരമായ തടസങ്ങള്‍ ഉന്നയിക്കപ്പെടും, വേണ്ടെന്നു വെയ്ക്കപ്പെടും.
7)നേതാക്കള്‍ ജനങ്ങളെ വെല്ലുവിളിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രസ്താവനകള്‍ വരും.
8)ഫേസ്ബുക്ക് പോലും കുട്ടിസഖാക്കളുടെയും അണികളുടെയും ഗാഗ്വ വിളികളാലും വെല്ലുവിളികളാലും മുഖരിതമാകും.
9)ഡിവൈഎഫ്ഐ പോലെയുള്ള യുവജന സംഘടനകള്‍ സാമൂഹ്യദൗത്യം മറന്നു കൊലയാളി സംഘങ്ങളായി മാറും. എല്ലാക്കാലത്തും തോല്‍ക്കുന്നത്, ഞങ്ങള്‍ ജനങ്ങള്‍ മാത്രം.
അനൂപ് രാജന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: