ന്യൂദൽഹി: കേരളത്തിലെ സിപിഎം അക്രമങ്ങളിൽ പ്രതിഷേധിച്ച് ദല്‍ഹി എകെജി സെന്ററിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പോലീസ് അതിക്രമം.സമാധാന പരമായി മാര്‍ച്ച് നടത്തിയവര്‍ക്കുനേരെ പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിരവധി ബിജെപി നേതാക്കളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
പിണറായി വിജയന്റെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം എന്ന് മുദ്രാവാക്യം വിളിച്ച് കൊണ്ടാണ് പ്രവർത്തകർ എകെജി ഭവനിലേക്ക് മർച്ച് നടത്തിയത്. ഏകദേശം അഞ്ഞൂറോളം പ്രവർത്തകർ പ്രതിഷേധ പ്രകടനത്തിന് എത്തിയിരുന്നു. അതേ സമയം സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെ കടിഞ്ഞാൺ ഇടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഇന്ന് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചു.
തെരഞ്ഞെടുപ്പിനു ശേഷം കേരളത്തിൽ ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം വ്യാപക അക്രമണമാണ് അഴിച്ച് വിട്ടത്. തൃശൂരിൽ കഴിഞ്ഞ ദിവസം സിപിഎം അക്രമി സംഘം ബിജെപി പ്രവർത്തകനെ തലക്കടിച്ച് കൊലപ്പെടുത്തിയിരുന്നു.
കണ്ണൂരിലും കാസർഗോഡും ബിജെപി പ്രവർത്തകരുടെ വീടുകളും വാഹനങ്ങളും ഓഫീസ് സ്ഥാപനങ്ങളും തകർക്കുകയും പലരെ ആക്രമിക്കുകയും ചെയ്തിരുന്നു. കോഴിക്കോട് സിപിഎമ്മിന്റെ ആക്രമണത്തിൽ ബിജെപി പ്രവർത്തകന്റെ ഒരു കാൽ നഷ്ടപ്പെട്ടിരുന്നു. അധികാരം ലഭിച്ചതിന്റെ ലഹരിയിൽ സിപിഎം നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: