അമൃത്സര്‍: പഞ്ചാബില്‍ വാഹനാപകടത്തില്‍ 11 പേര് മരിച്ചു. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. ഗുരുദാസ്പുര്‍-അമൃത്സര്‍ ദേശീയപാതയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. അപകടത്തിനിരയായവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ട്രെക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
സുവര്‍ണക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നതിനായി പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ ആളുകള്‍ വാഹനത്തില്‍ കയറിയതാണ് അപകടത്തിനുകാരണമെന്ന് പോലീസ് വ്യക്തമാക്കി.
അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: