തൃശൂര്‍: നടൻ കലാഭവൻ മണിയുടെ ശരീരത്തിൽ വിഷമദ്യത്തിൻെറ അംശമുണ്ടായിരുന്നതായി സ്ഥിരീകരണം. ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് മരണപ്പെടുന്ന സമയത്ത് മണിയുടെ ശരീരത്തിൽ മീഥൈൽ ആൽക്കഹോളിൻെറ അംശം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്.
മണിയുടെ മരണത്തിന് മുമ്പും ശേഷവും ശരീരത്തില്‍നിന്ന് ശേഖരിച്ച രക്തത്തിന്‍െറയും മൂത്രത്തിന്‍െറയും ആന്തരികാവയവങ്ങളുടെയും സാമ്പിളുകളാണ് ഹൈദരാബാദിലെ കേന്ദ്രലാബില്‍ തുടര്‍പരിശോധനക്ക് വിധേയമാക്കിയത്. മരണത്തിൽ ദുരുഹതയുണ്ടെന്ന് തങ്ങളുയർത്തിയ വാദം ശരിവെക്കുന്നതാണ് ലാബ് റിപ്പോർട്ടെന്ന് മണിയുടെ സഹോദരൻ പറഞ്ഞു.
കേന്ദ്ര ഫോറന്‍സിക് ലാബിലെ പരിശോധനാഫലം ലഭിക്കാത്തതിനാൽ പോലീസിന്റെ അന്വേഷണം മന്ദഗതിയിലായിരുന്നു. നേരത്തെ കാക്കനാട് റീജനല്‍ ലാബില്‍ നടത്തിയ ആന്തരികാവയവ പരിശോധനയില്‍ കണ്ടത്തെിയ മെഥനോളിന്‍െറയും ക്ലോറോ പെറിഫോസിന്‍െറയും അളവ് സംബന്ധിച്ച് നിഗമനത്തിലത്തൊനായിട്ടില്ലായിരുന്നു.
തുടര്‍ന്നാണ് ആന്തരികാവയവങ്ങള്‍ ഹൈദരാബാദിലെ കേന്ദ്ര ലാബിലേക്ക് അയച്ചത്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട് പോലീസിന് ഏറെ സഹായകമാകുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: