ന്യൂദൽഹി: പാക്കിസ്ഥാൻ എന്ന രാജ്യത്തെ പൂർണ്ണമായി ആക്രമിക്കാനുള്ള ശക്തി ഭാരതത്തിന് ഉണ്ടെന്ന് മുൻ കരസേന മേധാവി എൻവി സിജ്. പാക്കിസ്ഥാനിലെ റാവല്പിണ്ടിക്ക് സമീപമുള്ള കഹൂട്ടയില്നിന്ന് നിന്ന് അഞ്ച് നിമിഷങ്ങൾ കൊണ്ട് ദൽഹിയെ ആക്രമിക്കാൻ കഴിയുമെന്ന പാക്കിസ്ഥാന്റെ ആണവായുധ ശാസ്ത്രജ്ഞൻ ഐക്യു ഖാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനെ ആക്രമിക്കാനുള്ള കരുത്ത് ഭാരതത്തിനുണ്ട്. പക്ഷേ ആണവായുധങ്ങൾ പ്രതിരോധത്തിന് മാത്രമുള്ളതാണെന്നും മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ അവ ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന് ആക്രമണത്തിന് നിർദ്ദേശം ലഭിച്ചാലും ആറ് മണിക്കൂറെങ്കിലും കഴിഞ്ഞതിനു ശേഷമെ അവർക്ക് മിസൈൽ ഉപയോഗിക്കാനാകുവെന്ന് അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന്റെ പ്രസ്താവനകൾ മാധ്യമശ്രദ്ധ നേടാൻ വേണ്ടി മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 1998-ൽ നടന്ന പാക്കിസ്ഥാന്റെ ആദ്യ ആണവ പരീക്ഷണത്തിന്റെ വാർഷിക ചടങ്ങിലായിരുന്നു ഖാന്റെ വിവാദ പരാമർശം
പ്രതികരിക്കാൻ ഇവിടെ എഴുതുക: