ന്യൂദൽഹി: എൽഎൻജി പദ്ധതി രണ്ട് വർഷത്തിനകം പൂർത്തിയാക്കാൻ സാധിക്കുമെന്ന് പെട്രോനെറ്റ് എംഡി പ്രഭാത് സിങ്. പദ്ധതി നടത്തിപ്പിലെ തടസങ്ങൾ നീക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ അവസാനത്തോടെയോ ജൂലൈ മാസം മുതലോ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വ്യവസായിക വളർച്ച്ക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് എൽഎൻജി പദ്ധതി.
ടെർമിനൽ സജ്ജമായെങ്കിലും വാതകം വിപണിയിലെത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പദ്ധതി മുടങ്ങിക്കിടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: