ഐസിസിനെതിരെ മാധ്യമ യുദ്ധം നടത്തുന്ന ചാനലുകളെ പ്രതിരോധിക്കാന്‍ മുസ്ലീങ്ങൾ സാറ്റലൈറ്റ് ടെലിവിഷന്‍ സെറ്റുകള്‍ തകര്‍ക്കണമെന്ന് ഭീകരര്‍ വീഡിയോയിലൂടെ ആഹ്വാനം നല്കി.
റാക്കയിൽ ചിത്രീകരിച്ച വീഡിയോവിലാണ് ഐസിസ് ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസിനെതിരെ ചില ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചില മാധ്യമങ്ങള്‍ തങ്ങള്‍ക്കെതിരെ വാര്‍ത്തകള്‍ മെനയുകയാണ്, സൈനിക നടപടികളേക്കാള്‍ ഭീകരമായ പ്രവര്‍ത്തനമാണ് മാധ്യമങ്ങള്‍ തങ്ങൾക്കെതിരെ നടത്തുന്നതെന്നും ഭീകരര്‍ ദൃശ്യങ്ങളിൽ പറയുന്നുണ്ട്.
ഭീകരന് ടെലിവിഷന്‍ അടിച്ചു തകര്‍ക്കുന്നതിന്റെ ദൃശ്യവും വീഡിയോയിലുണ്ട്. സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള മത ചാനലുകളുടേയും അല്‍ ജസീറ, സിറിയന്‍ എതിര്‍കക്ഷികളോടു അനുഭാവമുള്ള ഒറിയന്റ് ടിവി, ഈജിപ്ഷ്യന്‍ ചാനല്‍ അല്‍ നാസ് തുടങ്ങിയ ചാനലുകളുടേയും ലോഗോയും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
റാക്ക, സിറിയ, ഫല്ലൂജ, പടിഞ്ഞാന്‍ ബാഗ്ദാദ് എന്നിവിടങ്ങളില്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നതോടെ ഐസിസിന് ചെറുത്തുനില്‍പ്പ് കഠിനമാകുകയാണ്. ഈ സാഹചര്യത്തിലാണ് മുസ്ലിങ്ങള്‍ സാറ്റലൈറ്റ് ടെലിവിഷന്‍ സെറ്റുകള്‍ തകര്‍ക്കണമെന്നും ഭീകരര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: