വെഞ്ഞാറമൂട്: ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം. മരം പിഴുതുവീണ് വീടിനും വൈദ്യുതി ലൈനുകള്‍ക്കും കേട് സംഭവിച്ചു. നൂറുകണക്കിന് വാഴകളും നിലം പൊത്തി. മണിക്കൂറുകളോളം വൈദ്യുതി വിതരണവും താറുമാറായി.
പേരുമല പണ്ടാരത്തോട് സംതൃപ്തിയില്‍ സനല്‍കുമാരിയുടെ വീടിനാണ് കേടുപറ്റിയത്. വൈകിട്ട് മൂന്നുമണിയോടെ പെയ്ത മഴയിലും ശക്തമായ കാറ്റിലും വീടിന് സമീപത്ത് നിന്നിരുന്ന മഹാഗണിമരം കട പുഴകി ഇവരുടെ ഷീറ്റ് മേഞ്ഞ വീടിനുമേല്‍ പതിക്കുകയായിരുന്നു. തേമ്പാമൂട്, ആനക്കുഴി എന്നിവിടങ്ങളിലാണ് മരം പിഴുത് വീണ് ലൈന്‍ പൊട്ടുന്നതിനും വൈദ്യുതി വിതരണം താറുമാറാകുന്നതിനും ഇടയാക്കിയത്.
പുല്ലമ്പാറ കുളപ്പുറം ഏലായിലാണ് വാഴകള്‍ക്ക് നാശം സംഭവിച്ചത്. നൂറുകണക്കിന് വാഴകളാണ് ഇവിടെ നശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: