ന്യൂദൽഹി: പാക്കിസ്ഥാനിലും ബംഗ്ലാദേശിലും കൊടിയ പീഡനങ്ങൾ അനുഭവിച്ച് ഭാരതത്തിലേക്ക് കടക്കുന്ന ഹിന്ദു സഹോദരങ്ങൾക്ക് ആശ്വസമേകി മോദി സർക്കാരിന്റെ പുതിയ കുടിയേറ്റ് നിയമം പ്രബല്യത്തിൽ വരാൻ പോകുന്നുവെന്ന് റിപ്പോർട്ട്.
പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും അനധികൃതമായി ഭാരത്തിലേക്ക് കുടിയേറുന്ന ഹിന്ദു സഹോദരന്മാർക്ക് പൗരത്വം നൽകുന്ന കുടിയേറ്റ നിയമം നടപ്പിലാക്കനാണ് മോദി സർക്കാർ പദ്ധതിയിടുന്നത്. ഈ നിയമം പ്രാബല്യത്തിൽ വരുകയാണെങ്കിൽ പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഭാരതത്തിലേക്ക് കുടിയേറിയ രണ്ട് ലക്ഷത്തോളം വരുന്ന ഹിന്ദുക്കൾക്ക് പൗരത്വം കിട്ടുമെന്നതിൽ സംശയമില്ല.
പാക്കിസ്ഥാനിലും ബംഗ്ലാദേശിലും രണ്ടാം പൗരന്മാരായിട്ടാണ് ഹിന്ദു സമൂഹത്തെ കാണുന്നത്. അടിക്കിടെ ഉണ്ടാകുന്ന വർഗീയ കലാപങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും മറ്റുള്ളവർ ഭാരതത്തിലേക്ക് അഭയം പ്രാപിക്കുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: