ന്യൂദൽഹി: വനിത ജഡ്ജിയോട് അപമര്യാദയായി പെരുമാറിയ ഒല ടാക്സി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ദൽഹിയിലെ കമലാനഗർ അഡീഷണൽ സെഷൻസ് കോടതിയിലെ വനിത ജഡ്ജിയോട് മോശമായി പെരുമാറിയ ഡ്രൈവർ സന്ദീപാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ മെയ് 28ന് ഷോപ്പിംഗിനായി പോകാൻ ഒല ടാക്സിയെ വിളിച്ച വനിത ജഡ്ജിയോട് ഡ്രൈവർ തുടക്കത്തിൽ തന്നെ വാക്കു തർക്കത്തിലേർപ്പെട്ടു. അനാവശ്യകാര്യങ്ങൾ പറയരുതെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും സന്ദീപ് നിരാകരിക്കുകയായിരുന്നു. ഷോപ്പിംഗ് കോപ്ലെക്സിൽ പോയി തിരികെ എത്താൻ രണ്ട് മിനിട്ട് താമസിച്ചതിന് ഇയാൾ വനിതയെ അസഭ്യം പറയുകയും കാറിലുണ്ടായിരുന്ന ബാഗ് പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു.
തുടർന്ന് ജഡ്ജി ദൽഹിയിലെ രൂപ് നഗർ പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. പിന്നീട് ഇയാളെ പോലീസ് ഗുഡ്ഗാവിൽ നിന്നുമാണ് കസ്റ്റ്ഡിയിൽ എടുത്തത്. സംഭവത്തിനു ശേഷം പോലീസിന്റെ ഏതു അന്വേഷണത്തോടും സഹരിക്കാൻ തയ്യാറാണെന്ന് ഒല കമ്പനി അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: