ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ അനന്ത്നാഗില്‍ ഭീകരാക്രമണത്തിൽ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ബഷീര്‍ അഹമ്മദ്, കോണ്സറ്റബിള് റയാസ് അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
അനന്ത്നാഗ് ബസ്റ്റാന്റിന് സമീപം വിന്യസിച്ചിരുന്ന പോലീസ് സേനയിലെ അംഗങ്ങളായിരുന്നു ഇരുവരും. ഇന്ന് രാവിലെ 11.20 ന് ഡ്യൂട്ടിയിലായിരുന്ന ഇവര്‍ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സുരക്ഷാജീവനക്കാര്‍ക്കെതിരെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ മൂന്ന് ബി.എസ്. എഫ് ജവാന്മാര് മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: