പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിൽ ഭീകരാക്രമണം നടക്കാൻ സാധ്യതയുള്ളതായി യുഎസ് ഇന്റലിജൻസ് അധികൃതർ വ്യക്തമാക്കി. ഇതേ തുടർന്ന് രാജ്യത്തെ അമേരിക്കൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.
രാജ്യത്തെ ചില യുഎസ് കേന്ദ്രങ്ങളിലും ഷോപ്പിങ്ങ് മാളുകളും കേന്ദ്രീകരിച്ച് ആക്രമണം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയിലെ യുഎസ് എംബസിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പു നൽകിയത്. നിരവധി ഷോപ്പിങ്ങ് മാളുകളും മറ്റ് വാണിജ്യ കേന്ദ്രങ്ങളുമുള്ള ജോഹന്നാസ് ബർഗ്, കേപ് ടൗണ്‍ തുടങ്ങിയ നഗരങ്ങളെ ലക്ഷ്യമിട്ടാണ് ഭീകരർ ആക്രമണം ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് എംബസി പറയുന്നത്.
കഴിഞ്ഞ സെപ്തംബറിലും എംബസി ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അമേരിക്കയുടെ മുന്നറിയിപ്പ് ദക്ഷിണാഫ്രിക്ക നിരസിക്കുകയാാണ് ചെയ്തത്. രാജ്യത്തിനകത്ത് ഒരു തരത്തിലുള്ള ഭീകര പ്രവർത്തനങ്ങളും നടക്കാൻ സാധ്യതയില്ലെന്ന് ദക്ഷിണാഫ്രിക്ക വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: