കൊച്ചി: മെട്രോ നഗരത്തിലെ മാളുകള്‍ കേന്ദ്രികരിച്ച് മയക്കുമരുന്ന് വ്യാപാരം പൊടിപൊടിക്കുന്നതായി വ്യാപാരികളില്‍ നിന്നും ജിവനക്കാരിന് നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാളുകള്‍ ഉന്നതരുടേതായതിനാല് പോലീസ് എക്സൈസ് ഇടപെടലുകള്‍ക്ക് സാധ്യതയില്ലെന്നതാണ് മയക്കുമരുന്ന് ലോബി ഇവിടെ തെരഞ്ഞെടുക്കാന്‍ കാരണമായത്.
മയക്കുമരുന്നിന് പുറമെ പെണ്‍വാണിഭ സംഘങ്ങളും മാളില്‍ വെച്ച് കരാര്‍ ഉറപ്പിക്കാറുണ്ടെന്ന് സെയില്സ്മാന്മാരും സെക്രൂരിറ്റികളും സമ്മതിക്കുന്നു. ഇവര്‍ക്കെതിരെ മൊഴികൊടുക്കുന്നത് ജിവന് അപകടം വരുത്തിയേക്കുമെന്നത് രഹസ്യം തുറന്ന് പറയുന്നതില്‍ നിന്ന് ജീവനക്കാരെ പിന്നോട്ടടുപ്പിക്കുന്നു. കഴിഞ്ഞദിവസം വാഹനം ലോണെടുത്ത് മുങ്ങിയ ആളെ തിരഞ്ഞ് ലുലുവിലെത്തിയ സ്വകാര്യബാങ്ക് ഉദ്യോഗസ്ഥനെ ഒരു പറ്റം എക്സിക്യൂട്ടിവുകള്‍ എന്ന് തോന്നിക്കുന്നവര്‍ വളയുകയുണ്ടായി. രഹസ്യപോലീസാണെന്ന് കരുതിയാണ് വളഞ്ഞത്. ബാങ്ക് ജീവനക്കാരനാണെന്ന് മനസ്സിലായതോടെ മയക്കുമരുന്ന് എക്സിക്യൂട്ടിവുകള്‍ പണം കലക്ട് ചെയ്ത് കൊടുത്ത് വാഹനം സ്വതന്ത്രമാക്കി.
എക്സിക്യൂട്ടിവുകളെ മയക്ക് മരുന്ന് ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാമെന്നതും, എ.സിയില്‍ നിന്ന് വ്യാപാരം നടത്താമെന്നതും, യുവതികളും, യുവാക്കളും സമയം ചിലവഴിക്കാന്‍ ധാരാളമായി ഇവിടെ എത്തുന്നു എന്നതും മയക്ക് മരുന്ന് വ്യാപാരത്തിന് യുവാക്കളെ ഇവിടം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നു.
നഗരത്തിലെ മാളുകളില്‍ നിന്ന് എത് തരത്തിലുള്ള മയക്ക് മരുന്നുകളും യഥേഷ്ടം ലഭ്യമാകുന്നുണ്ടെന്ന് ഉപഭോക്താക്കളും സമ്മതിക്കുന്നു. ഷോപ്പുകളിലും മാളില്‍ കറങ്ങി നടക്കുന്നവര്ക്കിടയിലും മയക്കുമരുന്നിന്റേയും, പെണ്റാക്കറ്റിന്റേയും ഏജന്റുമാര്‍ യഥേഷ്ടം വിഹരിക്കുന്നു എന്നത് രക്ഷിതാക്കളെ ഭയപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: