ലാഹോർ: ഭാരതത്തിന് എൻഎസ്ജി അംഗത്വം ലഭിക്കുമെന്ന് ഉറപ്പായതോടെ പാക്കിസ്ഥാന്റെ പടയൊരുക്കം. തങ്ങൾക്കും എൻഎസ്ജി അംഗത്വം ലഭിക്കുന്നതിന് പാക്കിസ്ഥാൻ അമേരിക്കയുടെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്.
ഇതിനായി അമേരിക്കൻ ഭരണാധികാരികളെയും കോൺഗ്രസിനെയുമാണ് പാക്കിസ്ഥാൻ സമീപിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ കഴിഞ്ഞ മാസം എൻഎസ്ജിയിൽ അംഗമാകുന്നതിന് വേണ്ടി വിയന്നയിൽ അപേക്ഷ നൽകിയെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അമേരിക്കയുടെ ഭാഗത്ത് നിന്നും അനുകൂലമായ നടപടി ഇതുവരെ ലഭിച്ചിട്ടില്ല.
പാക്കിസ്ഥാൻ അംബാസഡറായ ജലീൽ അബ്ബാസ് ജിലാനിയാണ് അമേരിക്കൻ സെനറ്റിന് എൻഎസ്ജിയിൽ അംഗത്വം ലഭിക്കുന്നതിന് അനുകൂലമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഭാരതത്തിന് എൻഎസ്ജിയിൽ അംഗത്വം കിട്ടുന്നതിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: