പള്ളുരുത്തി: കാലവര്‍ഷ പെയ്ത്ത് ശക്തമായതോടെ കാറ്റും കോളും ശമിക്കുന്നില്ല. കടല്‍ ഇളകിമറിയുന്ന കാഴ്ച കരയില്‍നിന്ന് നോക്കി നെടുവീര്‍പ്പിടുകയാണ് തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍.
മഴ കനത്തതോടെ വള്ളങ്ങളൊന്നും കടലില്‍ ഇറക്കാന്‍ കഴിയാതെയായി. ചെറുവള്ളങ്ങളും എഞ്ചിന് വള്ളങ്ങളും കടലില്‍ ഇറങ്ങിയിട്ടില്ല. ഒരിടവേളയില്‍ കടല്‍ ശാന്തമായശേഷം പണിക്കായി ഇറങ്ങാമെന്ന പ്രതീക്ഷയിലാണ് തീരദേശജനത.
ചെല്ലാനത്തും പരിസരങ്ങളിലും അന്നം മുട്ടിയതിന്റെ ആകുലതയിലാണ് മത്സ്യത്തൊഴിലാളിസമൂഹം. ഇതിനിടയില്‍ കായല്‍മേഖലയില്‍ മത്സ്യക്ഷാമം രൂക്ഷമായതോടെ മത്സ്യത്തിന് മാര്‍ക്കറ്റില്‍ വന്‍വിലയായി. കടല്‍മത്സ്യങ്ങള്‍ കിട്ടാതായതോടെ ആവശ്യക്കാര്‍ കായല്മത്സ്യങ്ങളെ കൂടുതലായി ആശ്രയിക്കുന്നതോടെയാണ് മത്സ്യവില കുതിച്ചുയരാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: