കൊച്ചി: ജിഷയുടെ കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ജിഷയുടെ വീടിന് സമീപം വട്ടോളിപ്പടിയിലെ വളം ഡിപ്പോയിലെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. കൊല്ലപ്പെട്ട ദിവസം ജിഷ ഒരു യുവാവുമൊത്ത് വീട്ടിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. എന്നാല്‍ പോലീസിന് ലഭിച്ചിരിക്കുന്ന ദൃശ്യങ്ങളില്‍ ഇയാളുടെ മുഖം വ്യക്തമല്ല.
ജിഷയുടെ വീട്ടില്‍ നിന്നും മഞ്ഞഷര്‍ട്ടിട്ട ഒരാള്‍ സമീപത്തെ കനാലിലൂടെ നടന്നുപോകുന്നത് കണ്ടതായി പരിസരവാസികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. സംഭവദിവസം രാവിലെ ജിഷ കോതമംഗലത്തേക്ക് പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ജിഷ സഞ്ചരിച്ച ബസിലെ കണ്ടക്ടറെ പോലീസ് ചോദ്യംചെയ്ത് ഇക്കാര്യം ഉറപ്പുവരുത്തിയിരുന്നു. ജിഷ കോതമംഗലത്ത് പോയി മടങ്ങിവരുന്ന സമയത്തെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: