കാസർഗോഡ്: സിപിഎം കണ്ണൂര്‍ മോഡല്‍ ആക്രമണം കാസര്‍കോട്ടേക്കും വ്യാപിപ്പിക്കുന്നു. ദേലംപാടി അഡൂരില്‍ ദളിത് വൃദ്ധയെ സിപിഎം ലോക്കല്‍ ബ്രാഞ്ച് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ രാത്രി എട്ട് മണിയോടെയാണ് സംഭവം. ദേലംപാടിയിലെ കക്കപ്പാടി വീട്ടില്‍ രത്ന (60)ക്കാണ് വെട്ടേറ്റത്. വടിവാള്‍ കൊണ്ടുള്ള വെട്ടില്‍ എല്ലുകള്‍ പൊട്ടി. വലത് കൈയ്ക്ക് എട്ട് തുന്നലുകളും ഇടത് കൈയ്ക്ക് ആറു തുന്നലുകളും വേണ്ടിവന്നു.
ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത നിങ്ങളെ ജീവിക്കാനനുവദിക്കില്ലെന്ന് ആക്രോശിച്ചു കൊണ്ടാണ് സിപിഎം ക്രിമിനല്‍ സംഘം വീടുകയറി ആക്രമിച്ചതെന്ന് രത്നമ്മ പറഞ്ഞു. സിപിഎം ലോക്കല്‍ സെക്രട്ടറി സഞ്ചീവ പൂജാരി, ബ്രാഞ്ച് സെക്രട്ടറി സതീശ എന്നിവരുടെ നേതൃത്വത്തില്‍ ഉഷന്‍ കുമാര്‍, യശോധരന്, മഹേഷ്, ഗുരുരാജ്, ഗിരീശന് തുടങ്ങി എട്ടിലധികം ക്രിമിനലുകളാണ് ആക്രമിക്കാനെത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇവര്‍ ഉള്‍പ്പെടുന്ന മറാത്തി സമുദായം ബിജെപിക്ക് അനുകൂല നിലപാടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിച്ചത.് ഇതില്‍ പ്രകോപിതരായാണ് സിപിഎം അക്രമം നടത്തിയത്.
സിപിഎം നേതാക്കളുടെ പേരുള്‍പ്പെടെ പരാതി നല്‍കിയിട്ടും പോലീസ് വേണ്ട നടപടികള്‍ സ്വീകരിച്ചില്ല. ഇവര്‍ നല്കിയ മൊഴിയില്‍ ആദ്യം സിപിഎം നേതാക്കളുടെ പേരുകള്‍ പറഞ്ഞെങ്കിലും പോലീസ് രേഖപ്പെടുത്താന്‍ തയ്യാറായിട്ടില്ല. സംഭവമറിഞ്ഞ ബിജെപി നേതാക്കള്‍ ഇടപെട്ടതോടെയാണ് പോലീസ് കൃത്യമായ മൊഴി രേഖപ്പെടുത്തിയത്. ജില്ലയില്‍ നടക്കുന്ന അക്രമക്കേസുകളില്‍ സിപിഎം നേതാക്കള്‍ പ്രതികളായാല്‍ അവരുടെ പേരുകള്‍ ഒഴിവാക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്.
കാസര്‍കോട് ഗവ: ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രത്നമ്മയെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി.നായക്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് നായക്, വൈസ് പ്രസിഡന്റ് ദിലീപ് ഉളഞ്ചി, ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി രാജന് മൂളിയാ ര്‍, താലൂക്ക് സെക്രട്ടറി ബാബു, പഞ്ചായത്ത് സെക്രട്ടറി രമേശന് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: