ന്യൂദല്‍ഹി : ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. സച്ചിന്റെ ജീവിതകഥ പറയുന്ന ‘സച്ചിന് എ ബില്യണ്‍ ഡ്രീംസി’നെ പറ്റി വിവരിക്കാനാണ് മോദിയെ കണ്ടതെന്ന് സച്ചിന് ട്വീറ്റ് ചെയ്തു . പ്രധാനമന്ത്രി ആശംസകള്‍ നേര്ന്നെനും സച്ചിന് അറിയിച്ചു.
സച്ചിന് എ ബില്യണ്‍ ഡ്രീംസ് എന്ന ചിത്രം മെയ് 26 നാണ് പ്രദര്‍ശനത്തിനെത്തുക. ചിത്രത്തിന്റെ ട്രെയിലറിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ജയിംസ് എര്‍സ്കിനാണ് രചനയും സംവിധാനവും. ഇംഗ്ളീഷ് , ഹിന്ദി , മറാത്തി , തമിഴ് , തെലുഗു ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.
സച്ചിന് , ധോണി , സച്ചിന്റെ ഭാര്യ അഞ്ജലി എന്നിവര്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
Briefed our Hon'ble PM @narendramodi about the film #SachinABillionDreams & received his blessings. pic.twitter.com/XEwcBpKELA
— Sachin Tendulkar (@sachin_rt) May 19, 2017
അതേസമയം സച്ചിന്റെ സിനിമയ്ക്ക് ആശംസയുമായി നിരവധി പേര് രംഗത്തെത്തി. ബോളിവുഡില്‍ നിന്ന് ഷാരൂഖ്ഖാന് സച്ചിന് ആശംസകള്‍ നേര്‍ന്നു. തനിക്ക് മാര്‍ഗ്ഗദര്‍ശിത്വമായ നക്ഷത്രം എന്നാണ് ഷാരൂഖ് വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് കിംഗ് ഖാന് തന്റെ ആരാധനാപാത്രമായ സച്ചിന് ആശംസ അര്‍പ്പിച്ചത്.
‘താങ്കള്‍ നന്നായി ചെയ്യുമ്പോള്‍ ഞാനും നന്നാകും. താങ്കള്‍ മോശമാകുമ്പോള്‍ ഞാനും തോല്‍ക്കും. മറ്റുള്ള ദശലക്ഷക്കണക്കിന് പേരെ പോലെ താങ്കള്‍ എനിക്കും വഴികാട്ടിയ നക്ഷത്രമായിരുന്നു. സിനിമയ്ക്ക് എല്ലാവിധ ആശംസകളും’ എന്നാണ് കിംഗ് ഖാന് ട്വിറ്ററില്‍ സച്ചിന് ആശംസ അര്‍പ്പിച്ചത്.
ഉടന്‍ വന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ മറുപടി-‘ ജീവിതത്തില്‍ പരാജയപ്പെടാതെ ഒരാള്‍ക്കും വിജയം വരിക്കാനാകില്ലെന്നും താങ്കളുടെ വാക്കുകള്‍ ലക്ഷക്കണക്കിന് ആള്‍ക്കാരെയാണ് സ്പര്ശിക്കുന്നതെന്നും സച്ചിന് തന്റെ മറുട്വീറ്റില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തമിഴ് സൂപ്പര്‍ താരം രജനീകാന്തും സച്ചിന് ആശംസയുമായി എത്തിയിരുന്നു.
ധോനിയുടെ ജീവിതം പറഞ്ഞ സിനിമയ്ക്ക് പിന്നാലെയാണ് സച്ചിന്റെ ജീവിതവും സിനിമയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: