മങ്കട: മലപ്പുറം ജില്ലയിലെ മങ്കടയില്‍ സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണു. മങ്കട ഗവ.വിഎച്ച്എസ്എസിന്റെ കെട്ടിടമാണ് ഇന്നലെ രാവിലെ പത്തരയോടെ വീണത്. സ്കൂളിലെ ഒരു ക്ലാസ് മുറി പൂര്‍ണമായും രണ്ട് ക്ലാസ് മുറികള്‍ ഭാഗികമായും തകര്‍ന്നു. കഴിഞ്ഞ ദിവസം വരെ പ്രവര്‍ത്തിച്ചിരുന്ന ക്ലാസ് മുറികളായിരുന്നു ഇവ. ഞായറാഴ്ച ആയതിനാലാണ് വന്‍ദുരന്തം ഒഴിവായത്.
പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെയാണ് പഴയ കെട്ടിടം ഇടിഞ്ഞുവീണത്. പഴയ കെട്ടിടത്തോട് ചേര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. അടിത്തറക്കായി കുഴിയെടുത്തപ്പോള്‍ പഴയ കെട്ടിടത്തിന് ബലക്ഷയം സംഭവിക്കുകയും ഇടിഞ്ഞുവീഴുകയുമായിരുന്നു. മതിയായ സുരക്ഷ ഒരുക്കാതെയാണ് സ്കൂളില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നത്. അവധി ദിവസമല്ലായിരുന്നെങ്കില് സംഭവിക്കാവുന്ന ദുരന്തത്തിന്റെ വ്യാപ്തി പ്രവചനാതീതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: