ബംഗ്ലാദേശിൽ അനുദിനം ഹിന്ദുക്കൾക്ക് നേരെ അരങ്ങേറിക്കൊണ്ടിരിക്കുന്ന ക്രൂരതകൾക്ക് പരിഹാരം കാണണമെന്ന് ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദു സമൂഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സർക്കാരിനോടും ആവശ്യപ്പെട്ടു.
ബംഗ്ലാദേശിലെ ഏറ്റവും വലിയ ന്യൂനപക്ഷമാണ് ഹിന്ദു സമൂഹം എന്നാൽ ഇപ്പോൾ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ബംഗ്ലാദേശിൽ നിലനിൽക്കുന്നത്. മതഭീകരവാദികളും ജമാത്ത് സംഘടനകളും ഹിന്ദുക്കളെ ക്രൂരമായിട്ടാണ് വേട്ടയാടുന്നത്. അടുത്തിടെ നടന്ന കൊലപാതക പരമ്പരകൾ ഇതിന് ഉദാഹരണങ്ങളാണ്.
‘ലോകത്തെ ഏറ്റവും വലിയ ഹിന്ദു രാജ്യമാണ് ഭാരതം, ഭാരതത്തെ തങ്ങൾക്ക് നല്ല വിശ്വാസമുണ്ട്, ബംഗ്ലാദേശിൽ അരങ്ങേറുന്ന ക്രൂരകൃത്യങ്ങൾക്ക് അറുതി വരുത്തുവാൻ ഭാരതത്തിന് മാത്രമെ കഴിയു, അതിനാൽ ഭാരതം ധാക്കയിലെ ഭരണാധികാരികളോട് തങ്ങളുടെ ദയനീയവസ്ഥയെക്കുറിച്ച് സംസാരിക്കണം’ ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗത്തിന്റെ നേതാവും പ്രമുഖ മനുഷ്യവകാശ പ്രവർത്തകനുമായ രാണദാസ് ഗുപ്ത പറയുന്നു.
കഴിഞ്ഞ ജൂൺ10ന് ഇസ്ലാമിക് ഭീകരരുടെ വാളിനാൽ കൊല്ലപ്പെട്ട നിത്യരജ്ഞൻ പാണ്ഡെയെന്ന വയോധികൻ ഇക്കാലയളിൽ കൊല്ലപ്പെട്ട നാലാമത്തെ ആശ്രമവാസിയാണ്. രാജ്യത്തെ മതമേലാളന്മാരായ മുസ്ലീം സമുദായത്തിന് ഹിന്ദു സമൂഹത്തെ ബംഗ്ലാദേശിൽ നിന്നും പിഴുതെറിയണമെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ കൊലപാതകം. എന്നാൽ അക്രമികളായ മത ഭീകരരെ വെറുതെ വിടുന്ന ധാക്കയിലെ ഭരണാധികാരികൾ രാജ്യത്തെ ന്യൂനപക്ഷ വിഭാഗത്തെ അവഹേളിക്കുകയാണ് എന്നതിൽ യാതൊരു സംശയവുമില്ല.
ബംഗ്ലാദേശിൽ കഴിഞ്ഞ രണ്ട് വർഷമായി ഹിന്ദു സമൂഹത്തെ പൂർണ്ണമായും തകർക്കാൻ ബംഗ്ലാദേശിലെ മതഭീകരർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ അയൽരാജ്യമായ പാക്കിസ്ഥാനിലെയും ഹിന്ദു സമൂഹം സമാനമായ അവസ്ഥയാണ് നേരിടുന്നത്. ഇൻഡ്യൻ ഉപഭൂഖണ്ഡത്തിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ബംഗ്ലാദേശ് അടക്കമുള്ള ഇസ്ലാംമിക് രാഷ്ട്രങ്ങളിലെ ഹിന്ദു സമൂഹങ്ങൾക്ക് നീതി കിട്ടേണ്ടത് അത്യാവശ്യമാണ്. അതിനാൽ ഭാരതം ബംഗ്ലാദേശിലെ ഹിന്ദു സഹോദരന്മാരെ രക്ഷിക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് രാണദാസ് ഗുപ്ത പറയുന്നു.
ഹിന്ദു പൂജാരിയുടെയും ക്ര്യസ്ത്യൻ വ്യാപാരിയുടെയും ഭീകരവാദത്തിനെതിരെ പോരാടുന്ന പോലീസ് ഉദ്യോഗസ്ഥന്റെയും കൊലപാതകം നടന്ന ഒരാഴ്ചക്കുള്ളിലാണ് ആശ്രമവാസിയായ വൃദ്ധനെ ഇസ്ലാമിക് ഭീകരർ കൊലക്കത്തിക്ക് ഇരയാക്കിയത്. ക്ഷേത്രത്തിനകത്ത് കയറിച്ചെന്ന് പൂജാരിയെയും വിശ്വാസികളെയും കുത്തിക്കൊല്ലുന്ന ഭീകരത ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങളെ തെല്ലുമല്ല വേട്ടയാടുന്നത്.
മത ഭീകരതക്കെതിരെ പോരാടിയ ഇസ്ലാമിക് അധ്യാപകനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവവും ധാക്കയിൽ അരങ്ങേറി. കൂടാതെ 2015ൽ രാജ്യത്തിന്റെ അസഹിഷ്ണുത ലോകത്തെ അറിയിച്ച നവമാധ്യമ പ്രവർത്തകരെ ക്രൂരമായിട്ടാണ് നടു റോഡിലിട്ട് ഇസ്ലാമിക് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയത്. ദിനം ചെല്ലുന്തോറും കൂടുതൽ മരണവാർത്തകൾ കേൾക്കുന്ന ധാക്കയിലെ തെരുവുകളെ ശാന്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഭാരത സർക്കാരിനും കഴിയുമെന്നാണ് ബംഗ്ലാദേശിലെ പാവപ്പെട്ട ഹിന്ദുക്കളും മനുഷ്യാവകാശ പ്രവർത്തകരും പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: