ദേഹം തന്നെയാണ് ആത്മാവെന്ന ബോധം വച്ച്പുലര്ത്തുന്നവരെ യഥാര്‍ത്ഥജ്ഞാനം നേടാത്തവരെന്നും മന്ദബുദ്ധികളെന്നും പറയുന്നു. അവര്‍ ക്ഷേത്രദര്‍ശനം, തീര്‍ത്ഥയാത്ര, വ്രതാനുഷ്ഠാനം തുടങ്ങിയ സാത്ത്വിക കര്‍മ്മങ്ങള്‍ ചെയ്യും. ദരിദ്രരെ സഹായിക്കുക, ധര്മ്മാസ്പത്രി നടത്തുക,. അന്നദാനംചെയ്യുക മുതലായ ചെയ്യുന്നു. അതിന്റെ മേന്മ എനിക്കുകിട്ടും എന്ന ഭാവത്തോടെ ചെയ്യുന്നു. ഇതിന് രജോഗുണമാണ് കാരണമാകുന്നത്. ഇങ്ങോട്ടു ദ്രോഹിക്കുന്നവരെ അങ്ങോട്ടുദ്രോഹിക്കുക, പകരം വീട്ടുക, ശത്രുതപുലര്ത്തുക ഇത്യാദി താമസകര്മ്മങ്ങളും ചെയ്യുന്നു. പരോപകാരം സാമൂഹ്യസേവനം ഇവയൊക്കെ നല്ല കാര്യങ്ങളല്ലേ? എന്നായിരിക്കും അവരുടെ ഭാവം. പക്ഷേ ഇവയൊന്നും ഭഗവദ് സാക്ഷാത്കാരത്തിന്റെ സാധനാനുഷ്ഠാനമല്ല എന്നകാര്യം അവര്‍ ഉള്ക്കൊള്ളാന്വൈകും. അതുവരെ കൃത്സവില്-യഥാര്‍ത്ഥ ജ്ഞാനി കാത്തിരിക്കണമെന്ന് ഭഗവാന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: