ഒരു വഴുതനയെ നിങ്ങള്‍ എന്തിനാണിങ്ങനെ പേടിക്കുന്നത്?’ഒരിക്കല്‍ ഉന്നതനായ ഒരു രാഷ്ട്രീയനേതാവ് പ്രഭാകരന് നായരോട് ചോദിച്ചു. ‘പേടിച്ചേപറ്റൂ സാര്‍, അത് നമ്മുടെ മണ്ണിനെയും വിത്തുകളെയും കൃഷിയെയും തന്നെ നശിപ്പിച്ചു കളയും’, ഇതായിരുന്നു ഡോ. പ്രഭാകരന് നായരുടെ മറുപടി.
ഡോ. കെ. പി പ്രഭാകരന് നായര്‍: വിശ്വപ്രശസ്തനായ കൃഷി ശാസ്ത്രജ്ഞന്. അത്രമാത്രമോ? നല്ല ആഹാരം, ജനിതകഭേദം വരുത്താത്ത ആഹാരം കഴിക്കാനുള്ള നമ്മുടെ അവകാശത്തിനായി അടുത്ത തലമുറയെ ലോകഭക്ഷ്യപരീക്ഷണങ്ങളുടെ ശീമപ്പന്നികളാക്കാതിരിക്കാന് പൊരുതിയ, പൊരുതുന്ന അഭിമാനിയായ ഭാരതീയന്.
നാമെല്ലാം കേട്ടിട്ടുണ്ടാകും BT Bringal എന്ന്.എന്താണിത്? മന്മോഹന് സിന്ഗൂം ജോര്‍ജ്ബുഷും നവംബര്‍ 2005-ല്‍ ഒപ്പ് വച്ച ‘Knowledge Initiative in Agriculture’ (KIA) പദ്ധതി അനുസരിച്ചാണ് കാര്‍ഷികവിളകളിലെ ജനിതകഭേദപരീക്ഷണങ്ങള് ഭാരതത്തില്‍ തുടങ്ങിയത്. ഭാരതത്തില്‍ മനുഷ്യജീവന് മറ്റുലോകരാഷ്ട്രങ്ങളെക്കാള് വിലക്കുറവാന്നെന്നതിനാല് ജനകോടികള്‍ ഈ പരീക്ഷണങ്ങളുടെ വിലകുറഞ്ഞ ഇരകള്‍ ആകുവാനുള്ള സാധ്യത ഒരു ഭീതിതമായ യഥാര്ത്യമാണ്.വഴുതനയുടെ ജീനുമായി മണ്ണില്‍ കാണപ്പെടുന്ന ‘ബാസില്ലസ് തുറിഞ്ചിയന്‍സിസ് (Bacillus thuringiensis) എന്ന ബാക്ടീരിയയുടെ ക്രിസ്റ്റല്‍ ജീന്‍(Cry1Ac) യോജിപ്പിച്ചാണ് ബി ടി വഴുതന അഥവാ Bacillus thuringiensis വഴുതന ഉണ്ടാക്കിയത്. മറ്റ് ജനിതക ഘടകങ്ങളായ Promoters, Terminators, രോഗപ്രതിരോധ ജീനുകള്‍ തുടങ്ങിയവയ്ക്കൊപ്പം വഴുതനയുടെ ജീന്‍ യോജിപ്പിച്ചത് അഗ്രോബാക്ടീരിയം മീഡിയേറ്റഡ് റീകോമ്പിനേഷന് ഉപയോഗിച്ചാണ് ലെപ്പിഡോപ്റ്ററോണ്,ഷൂട്ട് ബോറര്‍ കീടങ്ങളെയും പ്രതിരോധിക്കാന്‍ വേണ്ടിയാണ് ബി ടി വഴുതന നിര്‍മ്മിച്ചത്.അമേരിക്കയിലെ മൊണ്‍സാന്റോ എന്ന കമ്പനിയും ഇന്ത്യയിലെ മഹാരാഷ്ട്ര ഹൈബ്രിഡ് സീഡ്സ് എന്ന കമ്പനിയും ചേര്ന്നാണ്ഇത് വികസിപ്പിച്ചെടുത്ത്.
2006- ല്‍ ജനിതകമാറ്റം വരുത്തിയ വഴുതന ഇന്ത്യയില്‍ കൃഷിചെയ്യാന്‍ മോണ്‍സാന്റോ അനുമതി തേടിയപ്പോള്‍ അതിനെതിരെ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്കാന് മുന്‍കൈ എടുത്തത് പ്രഭാകരന് നായരാണ്. പ്രശസ്ത അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് കേസ് വാദിച്ചത്. ഇത്തരം വിളകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാന്‍് പക്ഷപാതമില്ലാത്തവരും ദേശസ്നേഹികളുമായ കാര്‍ഷിക ശാസ്ത്രജ്ഞര്‍ ശ്രമിക്കണമെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് സബര്‍വാള്‍ നിര്‍ദേശിച്ചു. അതിനായി രൂപംനല്കിയ സമിതിയുടെ തലവനായി പ്രഭാകരന് നായര്‍ നിയമിതനായി. ഒരുവര്‍ഷംകൊണ്ട് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു കോടതിയുടെ നിര്‍ദേശം. പക്ഷേ, ആറുമാസംകൊണ്ടുതന്നെ റിപ്പോര്‍ട്ട് നല്കി. ഇത്തരം വഴുതനങ്ങയ്ക്ക് പുഷ്ടിയും വലിപ്പവും കൂടും. പക്ഷേ, ജൈവഘടനയില്‍ മാറ്റംവരുത്തിയ വിളകള്‍ കഴിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവും. ”ബി.ടി. വഴുതനങ്ങ തിന്നാനെത്തുന്ന ഷൂട്ട് ബോറല്‍ എന്ന കീടങ്ങള്‍ ചത്തൊടുങ്ങുന്നത് ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്െപ്പട്ടിരുന്നു. ബി.ടി. വഴുതനങ്ങയില്‍ ധാരാളം വിഷമയ ജീവകങ്ങള്‍ ഉള്ളതുകൊണ്ടാണിതെന്ന് തുടര്‍ന്നുനടത്തിയ ഗവേഷണങ്ങളില്‍ വ്യക്തമായി. വസൂരി അണുക്കളേക്കാള്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ജീവകങ്ങളാണിവ. ഇതിനെക്കുറിച്ചെല്ലാം പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ബി.ടി.വഴുതന ഇന്ത്യയില്‍ കൃഷിചെയ്യുന്നതിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.
”കൃഷിയെ വ്യവസായവത്കരിച്ച് ഇന്ത്യപോലുള്ള രാജ്യങ്ങളിലെ കര്‍ഷകരെ ചൂഷണംചെയ്ത് കൊള്ളലാഭമുണ്ടാക്കാന്‍ പരിശ്രമിക്കുന്ന ആഗോള ഭീമന്മാര് ഇതുകൊണ്ടൊന്നും അടങ്ങിയിരിക്കില്ല. ലോകത്തെ വലിയ കാര്ഷികരാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ ബി.ടി. വിത്തുകള്‍ കൊണ്ടുവരുന്നതിന് ഇപ്പോഴും അവര്‍ കഠിനശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. ജനിതകമാറ്റം വരുത്തിയ വഴുതനങ്ങ, കടുക്, അരി എന്നിവ കൃഷിചെയ്യുന്നതിന് അനുമതി കൊടുക്കുന്ന കാര്യം ഇപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഈ നീക്കത്തിനെതിരെ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട് ‘, പ്രഭാകരന് നായര്‍ പറയുന്നു. ‘വിത്തുകളുടെയും ജൈവസമ്പത്തിന്റെയും കേദാരമാണ് ഇന്ത്യ. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ക്കും പരമ്പരാഗതമായ ജൈവവിത്തുകള്ക്കും ഒരുമിച്ച് നിലനില്‍ക്കാനാവില്ലെന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയിലെ പരമ്പരാഗത വിത്തുകള്‍ നശിച്ചു പോവുന്നതോടെ നമ്മുടെ കാര്‍ഷികരംഗം പൂര്‍ണമായും വിദേശകുത്തകകളുടെ പിടിയിലമരും. നമ്മുടെ കാര്‍ഷികരംഗം പൂര്‍ണമായും കൈയടക്കുക , ലോകത്തെ ഏറ്റവും വലിയ കാര്‍ഷിക സംസ്കാരത്തെ അന്യരാജ്യ ശാസ്ത്ര വികസനത്തിന്റെ ഉപഭോക്താക്കള്‍ മാത്രമാക്കി മാറ്റുക എന്ന അവരുടെ രഹസ്യ അജന്്ഡയ്ക്ക്, വസ്തുതകളെക്കുറിച്ച് ബോധ്യമില്ലാത്തതുകൊണ്ടോ അല്ലെങ്കില്‍് അവരുടെ കമ്മീഷന് പറ്റിയോ നമ്മുടെ സര്‍ക്കാരും ഇവിടത്തെ ചില കാര്‍ഷികശാസ്ത്രജ്ഞരും കൂട്ടുനില്‍ക്കുകയായിരുന്നു,
2003- ല്‍ ജനിതകമാറ്റം വരുത്തിയ പരുത്തിവിത്തുകള്‍ ഇന്ത്യയില്‍ കൃഷിചെയ്യാന്‍ അനുമതി കൊടുത്തപ്പോള്് അതിനെതിരെ ആദ്യം രംഗത്തെത്തിയ കാര്‍ഷിക ശാസ്ത്രജ്ഞനും ഇദ്ദേഹം തന്നെ. കൃഷിചെയ്യുന്ന വിളയില്‍ നിന്ന് പുതിയ വിത്ത് ലഭിക്കില്ലെന്നതാണ് ജനിതകമാറ്റം വരുത്തിയ വിളകളുടെ പ്രത്യേകത. ജനിതകമാറ്റം വരുത്തിയ പരുത്തിവിത്തുകള്‍ ഓരോ തവണയും വന്‍തുക നല്കി വാങ്ങി കൃഷിചെയ്യാന്‍ നിര്‍ബന്ധിതരായ ആന്ധ്രയിലെയും ഒഡിഷയിലെയും കര്‍ഷകര്‍ കടംവന്ന് മുടിഞ്ഞ് കൂട്ടത്തോടെ ആത്മഹത്യചെയ്ത സംഭവങ്ങള്‍ ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്.
ചില വിദേശ ഇന്ത്യക്കാര്‍ മഞ്ഞളിന്റെയും ഇഞ്ചിയുടെയും ഔഷധമൂല്യതിനു പേറ്റന്റ് എടുക്കുന്നതിനെതിരെയുള്ള ഇന്ത്യയുടെ യുദ്ധത്തിനു പിറകിലും പ്രേരക ശക്തിയായി Dr. നായര്‍ ഉണ്ടായിരുന്നു. The Agronomy and Economy of Turmeric and Ginger, The Agronomy and Economy of Black Pepper and Cardamom, The Agronomy and Economy of Important Tree Crops of the Developing World തുടങ്ങിയ ഗ്രന്ഥങ്ങളും പ്രഭാകരന് നായരുടേതായുണ്ട്. മലയാളത്തില്‍ കാര്ഷികരംഗംചില നിരീക്ഷണങ്ങള്‍ എന്നൊരു ഗ്രന്ഥവും (മാതൃഭൂമി ബുക്സ്) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭൂമിയെ അറിഞ്ഞു കൃഷി ചെയ്യുക എന്നത് നമ്മുടെ പാരമ്പര്യ കൃഷിയുമായി ഒരുപാടു അടുത്താണ്. ഇതിന്റെ ഗവേഷണ പഠനങ്ങള്‍ ‘Nutrient Buffer Power ‘ എന്നാണ് ക്രോടീകരിചിരിക്കുന്നത്. ഇത് പരമാവധി ഉപയോഗിച്ചത് TURKEY ആണ്, . അവരുടെ ഗോതമ്പ് കൃഷിയിലെ സിങ്ക് കുറക്കാനായി. ഹരിതവിപ്ലവംവഴി ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലെ മണ്ണിന് സംഭവിച്ച പ്രശ്നങ്ങളെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ പഠനം ഇന്നും കാര്‍ഷികമേഖലയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നു. അമിത രാസവളപ്രയോഗത്തെയും ജൈവസമ്പത്തിനെ നശിപ്പിക്കുന്ന ജനിതക എന്‍ജിനീയറിങ്ങിന്റെ കടന്നുകയറ്റത്തെയും ചെറുക്കുന്ന കാര്‍ഷിക ശാസ്ത്രജ്ഞരുടെ മുന്‍നിരയില്‍ എന്നും ഇദ്ദേഹമുണ്ട്.
കോടോത്ത് പടിഞ്ഞാരെവീട് പ്രഭാകരന് നായര്‍ ഉടുപ്പിയില്‍ പോലീസുദ്യോഗസ്തനായിരുന്ന കണ്ണന് നായരുടെയും നാരായണി അമ്മയുടെയും മകനായി 1938ല്‍ ജനിച്ചു. ഇന്റര്‍മീഡിയറ്റ് വരെ പഠിച്ചത് മംഗലാപുരത്താണ്. പിന്നീട് കോയമ്പത്തൂരിലെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും ഒന്നാം റാങ്കോടുകൂടി ബിരുദാനന്തര ബിരുദവും, ദല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ഡോക്ടറേറ്റും കരസ്ഥമാക്കി. ബല്‍ജിയത്തിലെ ഗെന്റ് സര്‍വ്വകലാശാലയില്‍ നിന്നു പോസ്റ്റ് ഡോക്ടറല്‍ ബിരുദവും നേടിയ പ്രഭാകരന് നായര്‍ വിദേശത്തുള്‍പ്പെടെ അനേകം സര്‍വ്വകലാശാലകളില്‍ അദ്ധ്യാപകനായിരുന്നു.
ഇപ്പോള്‍ കോഴിക്കോട്ടു താമസമാക്കിയിരിക്കുന്ന ഇദ്ദേഹത്തിന്റെ ഭാര്യ അധ്യാപികയായിരുന്ന ഡോ. പങ്കജാക്ഷിയാണ്. മകന്് കണ്ണന് ബെംഗളൂരുവില്‍ ഡോക്ടറാണ്. മകള്് ശ്രീദേവി അമേരിക്കയില്‍ എന്‍ജിനീയറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: