കെയ്റോ: മെഡിറ്ററേനിയൻ കടലിൽ തകർന്ന് വീണ ഈജിപ്ത് എയർ ബസ് വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക്ബോക്സ് കണ്ടെത്തി. നേരത്തെ തിരച്ചിൽ സംഘത്തിന് ഒന്നാമത്തെ ബ്ലാക്ബോക്സ് ലഭിച്ചിരുന്നു. ബ്ലാക്ബോക്സുകള് രണ്ടും കണ്ടെത്തിയതോടെ വിമാനാപകടത്തിന്റെ കാരണം മനസിലാക്കാൻ സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്.
നേരത്തെ തിരച്ചിൽ സംഘത്തിന് കേടുപാടികള് സംഭവിച്ച നിലയിൽ വിമാനത്തിന്റെ കോക്പിറ്റ് വോയ്സ് റെക്കോർഡ് ലഭിച്ചിരുന്നു. കോക്പിറ്റിലെ സംഭാഷങ്ങൾ മനസിലാക്കാനുള്ള ശ്രമങ്ങൾ ഈജിപ്ത് അന്വേഷണ സംഘം തുടർന്നുകൊണ്ടിരിക്കുകയാണ്.
ഈജിപ്തിനു പുറമെ ഗ്രീസ്, ഫ്രാൻസ് അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ കപ്പലുകളും വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കായി തെരച്ചിൽ നടത്തുന്നത്. 66 പേരുമായി പറന്നുയർന്ന എയർബസ് എ 320 വിമാനം മെഡിറ്ററേനിയൻ കടലിൽനു മുകളിൽ വച്ച് തകർന്നു വീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: