പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ മികച്ച പരിശീലനം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായ ഹസ്തം. കേന്ദ്ര സര്‍ക്കാരിന്റെ റിവൈസ്ഡ് സ്ക്കീം ഫോര്‍ ഫ്രീ കോച്ചിങ് എന്ന പദ്ധതിയിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ സഹായം ലഭിക്കുക. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാത്തില്‍പ്പെട്ട ഒരോ വിദ്യാര്‍ത്ഥിക്കും മത്സരപരീക്ഷകളില്‍ സൗജന്യ പരിശീലനം നല്‍കുന്നതിന് പദ്ധതി സഹായകമാകും. അംഗീകൃത പരിശീലന സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മികച്ച പരിശീലനം ഉറപ്പു വരുത്തുമെന്നും സാമൂഹിക ക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ ഒരോ കുട്ടിക്കും പരിശീലനം ലഭിക്കുന്നതിനായി 20000 രൂപ മാത്രമാണ് പരിശീലകേന്ദ്രങ്ങള്ക്ക് നല്കിയിരുന്നതെങ്കില് റിവൈസ് പദ്ധതിയനുസരിച്ച് കുട്ടിയുടെ പരിശീലനത്തിന്റെ മുഴുവന്‍ ചെലവും കേന്ദ്ര വഹിക്കും.
മുന്‍കാലങ്ങളിലുള്ള നടപടിക്രമങ്ങളനുസരിച്ച് മന്ത്രാലയം പരിശീലന സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിക്കും. അപേക്ഷ നല്കുന്ന സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും.
എന്നാല്‍ അതിലും റിവൈസ് പദ്ധതി വിഭിന്നമാണ്. പദ്ധതി പ്രകാരം ഉന്നത നിലവാരമുള്ള അഞ്ചോ പത്തോ പരിശീലന കേന്ദ്രങ്ങള്‍ മാത്രമാകും തെരഞ്ഞെടുക്കുക. ഇതില്‍ നിന്ന് മുന്‍ കാലപ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി സെലക്ഷന് കമ്മിറ്റി പരിശീലന കേന്ദ്രങ്ങളെ നിശ്ചയിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങളുടെ ശാഖകള്‍ക്കും പരിഗണന നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൂടാതെ വിദ്യാര്‍ത്ഥിക്ക് സ്റ്റൈഫന്റും അനുവദിക്കും. പ്രദേശിക വിദ്യാര്‍ത്ഥികള്‍ക്ക് 1500ല്‍ നിന്ന് 2500 രൂപ വരെ സ്റ്റൈഫന്റ് ഉയര്‍ത്തിയിട്ടുണ്ട്. പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 3000 രൂപയില്‍ നിന്ന് 5000 വരെ സ്റ്റൈഫന്റ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഭിന്നശേഷിയുള്ളവര്‍ക്ക് മാസം 2000 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. പരിശീലന കേന്ദ്രങ്ങളിലൂടെ തന്നെയാകും സ്റ്റൈഫന്റോടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
ആറ് ലക്ഷമോ അതില്‍ കുറവോ വാര്‍ഷിക വരുമാനമുള്ള പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകുക.
യുപിഎസി, എസ്എസ്സി, ആര്‍ആര്‍ബി, ബാങ്ക്, പിഎസ്യു പരീക്ഷകളുടെ പരീശീലനമാകും പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുക. അഖിലേന്ത്യ എഞ്ചിനീയറിങ്, മെഡിക്കല്‍ പ്രവേശനപരീക്ഷ, ക്യാറ്റ്, ക്ലാറ്റ്, സാറ്റ്, ഗ്രെ, ജിആര്‍ഇ, ജി മാറ്റ്, ടൗഫല്‍ തുടങ്ങിയ പ്രഫഷണല്‍ കോഴ്സുകളുടെ പരിശീലനവും പദ്ധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓരോ മൂന്ന് വര്‍ഷവും പരിശീലന കേന്ദ്രങ്ങളുടെ പ്രകടനത്തെ അവലോകനത്തിന് വിധേയമാക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: