അനിയന്ത്രിതമായ കുടിയേറ്റം: ബ്രിട്ടന്റെ പല ഭാഗങ്ങളും അനിയന്ത്രിത കുടിയേറ്റത്താല്‍ അവരുടെ നിലനില്‍പ്പിനെ തന്നെ ചോദ്യംചെയ്തുതുടങ്ങി . ബിര്‍മിങ്ഹാം നഗരം ഒരു ഇസ്ലാമാബാദിനു തുല്യമായി .മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ ബ്രട്ടീഷ് ജനതയുടെ ദയിനംദിന ജീവിത രീതികളെ പോലും ചോദ്യം ചെയ്യുന്ന മതകാര്യ പോലീസ് സംവിധാനം പോലും സ്ഥാപിച്ചു .
ഈസ്റ്റ ലണ്ടന്‍ വെംബ്ലി തുടങ്ങിയവ ഒരു ചെറിയ ബോംബയെ അല്ലെങ്കില്‍ ഒരു ഇന്ത്യന്‍ തെരുവിനെ അനുസ്മരിപ്പിക്കും .ലണ്ടന്‍ നഗരവും പരിസരങ്ങളും കുടിയേറ്റക്കാര്‍ കൈയടക്കി . അവിടങ്ങളില്‍ നിന്ന് ബ്രട്ടീഷ് കുടുംബങ്ങള്‍ ഒഴിഞ്ഞു പോയി.
കര്‍ശനമായ കുടിയേറ്റ നിയമങ്ങള്‍കൊണ്ട് ലോകത്തെ ഇതര ഭാഗങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിച്ചെങ്കിലും യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം തടയാന്‍ മാര്‍ഗ്ഗം ഇല്ലാതായി .യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന തീവ്രവാദി ആക്രമണങ്ങള്‍ ബ്രട്ടീഷ് ജനത ആശങ്കയോടെയാണ് കണ്ടത് .
യൂറോപ്യന്‍ യൂണിയന്റെ മറവില്‍ സിറിയ , ഇറാഖ് , തുര്‍ക്കി ,തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലനം നേടി ഫ്രാന്‍സിലെ കലേയില്‍ തമ്പടിക്കുന്നവര്‍ക്ക് ബ്രിട്ടനിലേക്ക് കടന്നുവരാനും അവര്‍ക്ക് താവളം ഒരുക്കാനും ബ്രിട്ടണ് ആസ്ഥാനമായ തീവ്രവാദ സംഘടകള്‍ മത സംഘടനകളുടെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ ഫണ്ട് സ്വരൂപണം വരെ നടത്തുന്നു.
ഈ കുടിയേറ്റം ബ്രിട്ടീഷ് ജനതയുടെ സുരക്ഷിതത്വത്തെ ചോദ്യം ചെയ്തു തുടങ്ങിയപ്പോള്‍ അവര്‍ക്ക് ഭരണകൂടത്തോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ വീണുകിട്ടിയ അവസരമായിരുന്നു ഈ .യു റഫറണ്ടം .പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ നേതാക്കള്‍ ഒന്നടങ്കം ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ നിലപാട് സ്വീകരിച്ചപ്പോള്‍ ഒരുവിഭാഗം ജനങ്ങള്‍ക്കിടയില്‍ ആശയകുഴപ്പം ഉണ്ടായതുകൊണ്ടാണ് നേരിയ ഭൂരിപക്ഷം അനുകൂലികളും പ്രതികൂലികളും തമ്മില്‍ ഉണ്ടായതുപോലും.
തൊഴില്‍രഹിതര്‍ : ബ്രിട്ടണില്‍ ജനിച്ചുവളര്‍ന്ന തൊഴില്‍ രഹിതരുടെ എണ്ണം അനുദിനം കൂടിയത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആദ്യം കാര്യമാക്കിയില്ല .ആഴ്ചയില്‍ 140 പൗണ്ട് ( 14000 രൂപ ) തൊഴില്‍ രഹിതവേദനം കിട്ടിയിരുന്നതുകൊണ്ട് തൃപ്തരായിരുന്ന ബ്രട്ടീഷ് പുതുതലമുറ കാമറൂണ്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ വെട്ടികുറക്കല്‍ പദ്ധതിയില്‍ പെട്ടു 70 ക്ഷ ആയി അവരുടെ വരുമാനം കുറഞ്ഞു.
തങ്ങളുടെ അനൂകൂല്യങ്ങള്‍ കുറയുന്നതിന് കാരണക്കാരായി അവര്‍ യൂറോപ്യന്‍ കുടിയേറ്റക്കാരെ കണ്ടു .ബ്രിട്ടനിലെ പുതു തലമുറയില്‍ നിലവിലെ സര്‍ക്കാര്‍ സംവിധാങ്ങളോടുള്ള അസഹിഷ്ണുത വളര്‍ന്നു .അതു ഇടക്കൊരു വന്‍ കലാപമായി ബ്രിട്ടന്റെ പല ഭാഗങ്ങളിലും കത്തിപ്പടര്‍ന്നു.
പോലീസ് കലാപം അടിച്ചമര്‍ത്തിയെങ്കിലും അസംതുഷ്ടരായ യുവജനങ്ങള്‍ ഒരവസരത്തിനായി കാത്തിരുന്നു .ജനാതിപത്യ മാര്‍ഗ്ഗത്തില്‍ പ്രതികരിക്കാന്‍ അവര്‍ക്കു കിട്ടിയ അവസരം ആയിരുന്നു ഈ .യു റഫറണ്ടം .
അസംതൃപ്ത്തരായ തൊഴിലാളികള്‍ : യൂറോപ്പിലെതന്നെ ഏറ്റവും മെച്ചപ്പെട്ട വേതനത്തില്‍ ജോലിചെയ്തിരുന്ന ബ്രിട്ടീഷ് തൊഴിലാളികള്‍ സാമ്പത്തിക മാന്ത്യത്തെ തുടര്‍ന്ന് അര്‍ഹമായ വാര്‍ഷിക വേതനവര്‍ദ്ധനവില്ലാതെ നട്ടംതിരിഞ്ഞു.
വര്‍ദ്ധിച്ച ജീവിത ചിലവുകള്‍ ബ്രിട്ടണിലെ തൊഴിലാളി സമൂഹത്തെ അസംതൃപ്തരാക്കി .സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് യൂറോപ്പിന്റെ ഇതരഭാഗങ്ങളില്‍ നിന്നു കുടിയേറിയവര്‍ തുച്ഛമായ വേതനത്തിന് തൊഴില്‍ ചെയ്യാന്‍ തയ്യാറായതോടെ സാധാരണക്കാരായ ബ്രട്ടീഷ് തൊഴിലാളികളുടെ ജീവിത നിലവാരം താഴേക്കുപോയി.
ബ്രട്ടീഷ് തെഴിലാളികളില്‍ നിന്നു ഈടാക്കുന്ന ഭീമമായ ടാക്സുകള്‍ യൂറോപ്യന്‍ തൊഴിലാളികള്‍ക്ക് ബാധകമല്ലാതായി .അവര്‍ക്കു അവരുടെ രാജ്യതെ നികുതി ക്രമത്തില്‍ ടാക്സ് നല്കുന്ന രീതിയോട് ബ്രിട്ടണിലെ തൊഴിലാളികള്‍ക്ക് യോജിക്കാന്‍ ആകാതെ വന്നു .
അസംതൃപ്തരായ കുടുംബങ്ങള്‍ : കുട്ടികളെ വളര്‍ത്തുന്നതിനും ,സ്വന്തമായ് വീടില്ലാത്തവര്‍ക്ക് വീട് നല്‍കിയും ,ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തിയും ,വികലാങ്കര്‍ ,ബുധ്യമാന്ദ്യം സംഭവിച്ചവര്‍ എന്നിവരുടെ സംരക്ഷണം ,വൃദ്ധജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തല്‍ ,ഈ കാര്യങ്ങളില്‍ എല്ലാം ലോകത്തെ ഏറ്റവും മികച്ച സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തിയുരുന്ന ബ്രട്ടീഷ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വളരെ പിന്നോക്കം പോയി.
വിവേക ശാലികളായ ബ്രട്ടീഷ് ജനത പക്ഷെ ഇതിനെ മറ്റൊരു കോണിലൂടെ ആയിരുന്നു കണ്ടത് .അനിയന്ത്രിതമായ കുടിയേറ്റം തങ്ങള്‍ക്ക് ലഭിക്കേണ്ട അനൂകൂല്യങ്ങള്‍ കവര്ന്നെടുക്കുന്നതോന്നല് അവരില്‍ ഉളവാക്കി.
ഒരു പരിധിവരെ അതില്‍ യാഥാര്‍ഥ്യം ഉണ്ടുതാനും .യൂറോപ്യന്‍ യുണിയനില്നിന്നു കുടിയേറുന്ന ഓരോ പൗരന്റെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ ബ്രിട്ടണ് ബാധ്യസ്ഥരാണ് .10000 പൗണ്ട് വരെ പലിശരഹിത അനൂകൂല്യം അവര്‍ക്കു ലഭിച്ചു .തൊഴില്‍ രഹിതവേദനം , സൗജന്യ ചികിത്സ ബ്രിട്ടനില്‍ നികുതി കൊടുക്കാത്തവര്‍ ഇതൊക്കെ നേടുന്നത് നിസ്സഹായരായി ബ്രട്ടീഷ്കുടുംബങ്ങള് നോക്കി നിന്നു .അവസരസം കിട്ടിയപ്പോള്‍ അവരും ജനാതിപത്യ മാര്‍ഗ്ഗത്തില്‍ പ്രതികരിച്ചു .
തകരുന്ന ആരോഗ്യമേഖല : ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട പൊതുജന ആരോഗ്യ മേഖലയായിരുന്നു ബ്രിട്ടണിലെ NHS (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ). ഓരോ ബ്രട്ടീഷ് പൗരനും മെച്ചപ്പെട്ട സേവനം ലഭ്യമാക്കിയിരുന്നു ഈ മേഖല വരുമാനത്തില്‍ കവിഞ്ഞ ചിലവിലേക്കു നീങ്ങിയപ്പോള്‍ സേവനങ്ങളുടെ ഗുണനിലവാരവും കുറഞ്ഞു.
ബ്രട്ടീഷ് പൗരന്റെ നികുതിയില്‍ നിന്ന് ഒരു വിഹിതം യൂറോപ്യന്‍ യൂണിയന് ആരോഗ്യം മേഖലക്കായി നല്‍കേണ്ടി വരുന്നതും എന്നാല്‍ യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്ക് ആനുപാതികമായ വിഹിതം ലഭിക്കാതെ വന്നതും ചഒട ന്റെ തകര്‍ച്ചക്ക് കാരണമായി .ANE ( ആക്സിഡസന്റ് ആന്‍ഡ് എമര്‍ജന്‍സി ) യില്‍ ഒരു രോഗിയെ എത്തിച്ചാല്‍ 8 മണിക്കൂര്‍ വരെ സേവനത്തിനായി കാത്തുകിടക്കേണ്ട അവസ്ഥ.
ഫണ്ടിന്റെ അഭാവത്തില്‍ രോഗി നഴ്സ് ഡോക്റ്റര്‍ ആനുപാതികം വളരെ താഴ്ന്നു .ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ആരോഗ്യമേഖലയിലെ കുടിയേറ്റത്തിനു ഭാഷാ പ്രാവീണ്യം നിര്‍ബന്ധമാകുമ്പോള്‍ ഇംഗ്ലീഷ് സംസാരിയ്ക്കാനും എഴുതാനും , വായിക്കാനും അറിയാത്ത യൂറോപ്യന്‍ കുടിയേറ്റ നഴ്സ് , ഡോക്റ്റര്‍ വിഭാഗം ബ്രട്ടീഷുകാരായ രോഗികളില്‍ ആശയ വിനിമയത്തിന് വലിയ തടസ്സം സൃഷ്ട്ടിച്ചു .
ആശയവിനിമയത്തിലെ പിഴവുകൊണ്ട് രോഗികള്‍ മരണമടയുന്ന അനവധി സംഭവങ്ങള്‍ റിപ്പോര്‍ട് ചെയ്തതോടെ ബ്രട്ടീഷ് സമൂഹം അസംതൃപ്തരായി , രണ്ടു മാസം മുന്നേ ആരോഗ്യമേഖലയില്‍ ഭാഷ പ്രാവീണ്യ പരീക്ഷ നിര്‍ബന്ധമാക്കിയത് ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു .
തകര്‍ന്ന കാര്‍ഷിക മേഖല : ലോകത്തിലേ മികച്ച കര്‍ഷക സമൂഹം ബ്രിട്ടന്റെ ഗ്രാമപ്രദേശങ്ങളില്‍ ( കണ്ട്രി സൈഡ് ) ആണെന്നുപറയാം . കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണം ആദ്യമായി ഉപയോഗപ്പെടുത്തി തുടങ്ങിയതും ബ്രട്ടീഷ് കര്‍ഷകരായിരുന്നു .ബ്രിട്ടന്റെ കാര്‍ഷിക പ്രാവീണ്യത്തിന്റെ ഉദാഹരണങ്ങളാണ് ഇന്ന് ഇന്ത്യയിലെ പല തേയില തോട്ടങ്ങളും എസ്റ്റേറ്റുകളും .ബ്രിട്ടന്റെ സ്വന്തം ബ്രാന്‍ഡുകളായ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ബ്രട്ടീഷ്കര്ഷകന്റെ പ്രചോദനമായിരുന്നു .കാര്‍ഷിക വിളകള്‍ വിറ്റഴിക്കാനും ന്യായമായ വില ഉറപ്പുവരുത്താനും ബ്രട്ടീഷ് ഗവണ്മെന്റ് മുന്‍കാലങ്ങളില്‍ ശ്രമിച്ചിരുന്നു .
യൂറോപ്യന്‍ യൂണിയന്റെ കാര്‍ഷിക നിയമങ്ങളും ,യൂറോപ്യന്‍ കുടിയേറ്റക്കാരുടെ വര്‍ദ്ധനവ് ലക്ഷ്യമാക്കി യൂറോപ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ കടന്നുവരവും ബ്രട്ടീഷ് കര്ഷകന് കനത്ത വെല്ലുവിളിയായി .കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന യൂറോപ്യന്‍ ഉല്‍പ്പങ്ങള്‍ ,നഷ്ടത്തിലാക്കിയ ബ്രട്ടീഷ് സൂപ്പര്മാര്ക്കാറ്റുകളെ ബ്രട്ടീഷ് കര്‍ഷകനെ കയ്യൊഴിയാന്‍ പ്രേരിപ്പിച്ചു .സാമ്പത്തിക നഷ്ടത്തില്‍ ഗതികെട്ട ക്ഷീരകര്‍ഷകര്‍ .കഴിഞ്ഞ വര്‍ഷം ഒരു ദിവസംകൊണ്ടു മാത്രം പ്രതിഷേധ സൂചകമായി തെരുവില്‍ ഒഴുക്കിയത് 2 ലക്ഷം ലിറ്റര്‍ പാലാണ് .
മല്‍സ്യ സമൃദ്ധമായ ബ്രട്ടീഷ് തീരങ്ങളിലേക്കു യൂറോപ്യന്‍ യൂണിയന്റെ പിന്‍ബലത്തില്‍ മല്‍സ്യബന്ധനമേഖലയില്‍ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളുടെ കയ്യേറ്റം ബ്രിട്ടനിലെ പരമ്പരാഗത മല്‍സ്യ തൊഴിലാളികളുടെ വരുമാനത്തില്‍ ഗണ്യമായ കുറവ് വരുത്തി .തകരുന്ന കാര്‍ഷിക മേഖല ഭാവിയില്‍ വലിയൊരു ബാധ്യതയാണെന്ന് പല ബ്രട്ടീഷ് സാമ്പത്തിക വിദഗ്ധരും വിലയിരുത്തിയത് ജനങ്ങള്‍ വളരെ ആശങ്കയോടെയാണ് കണ്ടത് .
വര്‍ദ്ധിച്ച തീവ്രവാദവും രാജ്യസുരക്ഷയും : ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ചും യൂറോപ്പിലും അതിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും വര്‍ധിച്ച തീവ്രവാദ ആക്രമണങ്ങളും അഭയാര്‍ത്ഥി പ്രവാഹവും ബ്രിട്ടീഷ് സമൂഹതിനിടത്തില് ആശങ്കയുണ്ടാക്കി .ലണ്ടന്‍ ഭൂഗര്‍ഭ റയില്‍ സ്റ്റേഷനിലെ തീവ്രവാദി ആക്രമണങ്ങളും ബ്രട്ടീഷ് തെരുവില്‍ പോലീസ് ഉദ്യോഗസ്ഥന് മത തീവ്രവാദിയുടെ കത്തിമുനക്ക് ഇരയായതും ബ്രട്ടീഷ് ജനതയില്‍ സുരക്ഷയില്‍ അരക്ഷിതാവസ്ഥ സൃഷ്ട്ടിച്ചു .
നിലവിലെ യൂറോപ്യന്‍ യൂണിയന് നിയമങ്ങള്‍ സ്വതന്ത്രമായ സുരക്ഷാ നിയമങ്ങള്‍ രൂപീകരിക്കാനും നടപ്പിലാക്കാനും ബ്രട്ടിനു പരിമിധികള്‍ ഉണ്ടെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു .തുര്‍ക്കിയും അല്‍ബേനിയയും ഉള്‍പ്പെടുന്ന മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളുടെ യൂറോപ്യന്‍ യൂണിയന് പ്രവേശനത്തിനായുള്ള ശ്രമം ബ്രിട്ടന്റെ സുരക്ഷിതത്വത്തിനുയര്ത്തുന്ന ഭീഷണി ചെറുതല്ലെന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന് ഉപേക്ഷിക്കാന്‍ പ്രചാരണം നടത്തിയവര്‍ക്ക് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു .
വളരെ ചുരുക്കി ചിന്തിച്ചാല്‍ ഏതൊരു രാജ്യത്തിനും അവരുടേതായ സാംസ്ക്കാരിക അടിത്തറയുണ്ടാകും .അതില്‍ അധിഷ്ഠിതമായ ചില അവകാശങ്ങള്‍ ഉണ്ടാകും .വിരുന്നുവരുന്നവര്‍ അതു ചോദ്യംചെയ്താല്‍ ,കവര്‍ന്നെടുക്കാന്‍ ശ്രമിച്ചാല്‍ ,തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ആ ജനത ശക്തമായി പ്രതികരിക്കും.
ഒരിക്കല്‍ സൂര്യന് അസ്തമിക്കാത്ത സാമ്രാജ്യത്തിനു ഉടമകളായി ലോകം മുഴുവന്‍ അടക്കിവാണ ബ്രിട്ടണെ എങ്ങനെയാണോ അവിടത്തെ ജനത കണ്ടത് അതേ അനുഭവം ഇന്ന് ബ്രിട്ടനെ തിരിഞ്ഞു കൊത്തുന്നു . ബ്രട്ടീഷ് ജനത അവരുടെ ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടാണ് യൂറോപ്യന്‍ യൂണിയന് വിടാന്‍ വോട്ടു ചെയ്തത് എന്നു സാരം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: