ഉത്തര്‍പ്രദേശിലെ ലക്നൊ ജില്ലയിലെ ഒരു പഞ്ചായത്ത് നഗരമാണ് മലിഹാബാദ്. ഉത്തരേന്ത്യന്‍ മാങ്ങകളുടെ പറുദീസ എന്ന് മലി ഹാബാദിനെ വിശേഷിപ്പിക്കാം. ലോക പ്രശസ്തിയുള്ള ദശരി മാങ്ങകള്‍ വിവിധ രാജ്യങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും ടണ്‍ കണക്കിന് ഒഴുകുന്നത് ആയിരകണക്കിനു ഏക്കര്‍ വരുന്ന മലിഹാബാദ് മാന്തോപ്പുകളില്‍ നിന്നാണ്.
ജൂണ്‍ ജൂലായ് മാസങ്ങളില്‍ ലക്നൊ നഗരവും മലി ഹാബാദ് മാമ്പഴ ചന്തയും വഴിയോരങ്ങളും വിവിധ വര്‍ണ്ണങ്ങളിലുള്ള മാമ്പഴങ്ങളാല്‍ നിറഞ്ഞിരിക്കുന്ന കാഴ്ച കാണേണ്ടതു തന്നെയാണ്.
ദാശരിക്കു പുറമേ ചോസ, ഫാസില്‍, ലക്നോവ, ജാ ഹരി, സഫേദ, അമ്രപാലി എന്നിങ്ങനെ വിവിധയിനം മാമ്പഴങ്ങള്‍ മലിഹാബാദില്‍ വലിയ തോതില്‍ കൃഷി’ ചെയ്യപ്പെടുന്നതു കാണുമ്പോള്‍ ലക്ഷക്കണക്കിനു ഏക്കറില്‍ ഭൂമി റബറു വച്ചു പിടിപ്പിച്ച് തമിള്‍ നാട്ടില്‍ നിന്നും വരുന്ന അരിയും പച്ചക്കറിയും കോഴിയും മുട്ടയും നാല്ക്കാലികളേയും തിന്നാന്‍ കാത്തിരിക്കുന്ന മലയാളിയേയും ഒന്നോര്‍ത്തു പോകും.
എ. ഡി 15ാം നൂറ്റാണ്ടില്‍ ആരഖ് രാജ വംശത്തിലെ രാജ മാല്‍ഹിയ ആരഖ് ആണ് മലിഹാബാദ് ചെറു പട്ടണം ഉണ്ടാക്കിയത്. പിന്നീട് ഗൗതം ഗോത്രവര്‍ഗക്കാര്‍ പഠാണികളുടെ സഹായത്തോടെ ആരഖുകളെ സ്ഥാനഭ്രംശരാക്കുകയും ചെയ്തു.
പഠാണികളാണ് ലക്നൊ നവാബുകളുടെ സഹായത്തോടെ മലിഹാബാദ് മാന്തോപ്പുകള്‍ ഉണ്ടാക്കിയത്. ബ്രിട്ടീഷുകാരെ ഞെട്ടിച്ച, ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പെടെയുള്ള ഭാരതത്തിന്റെ വീരപുത്രര്‍ ചേര്‍ന്നു നടത്തിയ Kakori Train Robbery മലിഹാബാദിനോടു തൊട്ടു കിടക്കുന്ന കാകോരിയില്‍ വച്ചായിരുന്നു.
മലിഹാബാദ് ഗ്രാമവാസികള്‍ പൊതുവെ ശാന്തരും ലാളിത്യമുള്ളവരുമാണ്. മാമ്പഴങ്ങള്‍ ദൂരസ്ഥലങ്ങളിലേക്കയക്കാന് ഉള്ള ദുര്‍ബലമായ മരപ്പെട്ടികള്‍ ഉണ്ടാക്കുന്നതു കൂടി ഇവരെ സംബന്ധിച്ച് ഒരു വന്‍കിട വ്യവസായമാണ്. പ്രധാന വരുമാനമാര്‍ഗം ഈ മാന്തോപ്പുകളില്‍ നിന്നാണ്.
മലിഹാബാദിലെ മന്തോപ്പുകള്‍ മധുരം തുളുമ്പുന്ന മാമ്പഴങ്ങളും ചരിത്രത്തിലെ ഓര്‍മ്മകളും സമ്മാനിക്കുന്നവ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: