ബാലസോർ: ഇസ്രായേലുമായി ചേർന്ന് ഭാരതം നിർമിച്ച മധ്യദൂര ഭൂതല– വ്യോമ മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപൂരിൽ നിന്ന് ഇന്ന് രാവിലെ 8.15 ഒാടെയായിരുന്നു പരീക്ഷണം.
വിവിധ തരത്തിലുള്ള നിരീക്ഷണ സംവിധാനവും അപകടസൂചനയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന റഡാർ സംവിധാനവും ഉൾപ്പെട്ടതാണ് മിസൈൽ. 50–70 കിലോമീറ്റർ വരെയാണ് മധ്യദൂര മിസൈലുകളുടെ പ്രഹര പരിധി.
ഡിആർഡിഒക്കു കീഴിലെ പ്രതിരോധ വികസന ലബോറട്ടറിയും ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസും സംയുക്തമായാണ് മിസൈൽ വികസിപ്പിച്ചത്. കഴിഞ്ഞ ദിവസം നടത്താൻ തീരുമാനിച്ചിരുന്ന മിസൈൽ പരീക്ഷണം അവസാന നിമിഷം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: