കോട്ടയം: ഇന്ത്യന്‍ സഭകള്‍ ഭരിക്കപ്പെടേണ്ടത് ഭരണഘടനയ്ക്ക് വിധേയമായിട്ടായിരിക്കണമെന്ന് ജസ്റ്റിസ് കെ.ടി തോമസ് അഭിപ്രായപ്പെട്ടു. ഐഎംഎ ഹാളില്‍ ജോയിന്റ് ക്രിസ്റ്റിയന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ‘ക്രൈസ്തവ സഭാ ചട്ടങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നുവോ?’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഭരണഘടന വായിച്ചിട്ടില്ലാത്ത വിദേശികള്‍ ചേര്‍ന്നുണ്ടാക്കിയ കാനോന്‍ നിയമത്തിലെ വ്യവസ്ഥകളേക്കാള്‍ ക്രിസ്ത്യാനികള്‍ പ്രാധാന്യം നല്‍കേണ്ടത് ഭരണഘടനയ്ക്കാണ്.സഭാ അധികാരികള്‍ ഇത് അംഗീകരിക്കുവാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ജോസഫ് വെളിവില്‍ അധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: